KeralaLatest

മോറാൻ മോർ ബസേലിയോസ് ത്രിതീയൻ മാർത്തോമ മാത്യൂസ് തിരുമേനിയുടെ 73-ാം ജന്മദിനം ആഘോഷിച്ചു.

“Manju”

പരുമല :മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പൌരസ്ത്യ കത്തോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ മോറാൻ മോർ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ തിരുമേനിയുടെ 73ാം ജന്മദിന ആഘോഷം പരുമല സെമിനാരിയിൽ നടന്നു. ചടങ്ങിൽ വെച്ച് പരിശുദ്ധ പൌലോസ് ദ്വിതീയൻ ബാവയുടെ നാമധേയത്തിൽ ആരംഭിക്കുന്ന സഹോദരൻ പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ജന്മദിനപതിപ്പിന്റെയും ജന്മദിനാഘോഷത്തിന്റെയും ഉദ്ഘാടനം ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻ പിള്ള നിർവ്വഹിച്ചു.

പരുമല സെമിനാരിയിൽ മോറാൻ മോർ ബസേലിയോസ് ത്രിതീയൻ മാർത്തോമ മാത്യൂസ് തിരുമേനിയുടെ 73ാം ജന്മദിന ആഘോഷത്തിൽ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി സംസാരിക്കുന്നു.

ഫാ.ഡോ.ജോണ് തോമസ് കരിങ്ങാട്ടിൽ പുസ്തകപരിചയം നടത്തി.

ചാരിറ്റി വിതരണവും അദ്ധ്യക്ഷപ്രസംഗവും അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ലിമീസ് മെത്രാപ്പോലീത്ത നിർവ്വഹിച്ചു. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ക്ലീമീസ്, അഭിവന്ദ്യ സഖറിയ മാർ അന്തോണിയോസ് മെത്രാപ്പോലീത്ത, ചങ്ങനാശ്ശേരി രൂപതയിലെ അഭിവന്ദ്യ മാർ തോമസ് തറയിൽ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പുനലൂഞ രൂപതയിലെ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ, സി.എസ്.ഐ.യിലെ അഭിവന്ദ്യ ഡോ.മലയിൽ സാബു കോശി ചെറിയാൻ, കൽദായ എപ്പിസ്കോപ്പ അഭിവന്ദ്യ ഔഗിൻ കുര്യാക്കോസ് എന്നിവർ ആശംസപ്രസംഗം നടത്തി. മോറാൻ മോർ ബസേലിയോസ് ത്രിതീയൻ മാർത്തോമ മാത്യൂസ് തിരുമേനി മറുപടി പ്രസംഗം നടത്തി. പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രി സി.ഇ.ഒ. ഫാ.എം.സി. പൌലോസ് കൃതജ്ഞത രേഖപ്പെടുത്തി.

Related Articles

Back to top button