InternationalLatest

വരുമാനം കൂടുതല്‍ നല്‍കാമെന്ന തീരുമാനവുമായി യൂട്യൂബ്

“Manju”

ന്യൂയോര്‍ക്ക്: കണ്ടന്‍റ് ക്രിയേറ്റേര്‍സിന് കൂടുതല്‍ പണം സമ്പാദിക്കാനും അവരുടെ റീച്ച്‌ വര്‍ദ്ധിപ്പിക്കാനുമൊരുങ്ങി യൂട്യൂബ്. ഷോര്‍ട്സില്‍ വലിയമാറ്റങ്ങളാണ് അടുത്തിടെ ഒരു ബ്ലോഗ് പോസ്റ്റിലൂടെ യൂട്യൂബ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതല്‍ ആളുകളെ യൂട്യൂബ് ഷോര്‍ട്സിലേക്ക് ആകര്‍ഷിക്കുക എന്ന ലക്‌ഷ്യം വെച്ചുകൊണ്ട് പുതിയ മാറ്റങ്ങള്‍ നടപ്പാക്കുകയാണ് യൂട്യൂബ്. ഇതിനായി, കണ്ടന്‍റ് ക്രിയേറ്റര്‍സിന് കൂടുതല്‍ വരുമാനം നല്‍കുമെന്ന തീരുമാനത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണ് യൂട്യൂബ്.

ഷോര്‍ട്ട്‌സിനായി പുതിയ വീഡിയോ ഇഫക്റ്റുകളും എഡിറ്റിംഗ് ടൂളുകളും ചേര്‍ക്കാന്‍ യൂട്യൂബ് പദ്ധതിയിടുന്നു. കണ്ടന്‍റ് ക്രിയേറ്റേര്‍സിന് ഉടന്‍ തന്നെ മികച്ച ഹ്രസ്വ വീഡിയോകള്‍ സൃഷ്‌ടിക്കാനാകും. വ്യക്തിഗത അഭിപ്രായങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള അവസരവും ഇതിലുണ്ടാകും. ഇത്തരം വീഡിയോകള്‍ സൂപ്പര്‍ ചാറ്റുമായി സംയോജിപ്പിക്കുന്നു എന്ന് വ്യക്തം. ഇതുവഴി, വീഡിയോ കാണുന്നതിനൊപ്പം തന്നെ ഷോപ്പ് ചെയ്യാനുള്ള സംവിധാനം നിലവില്‍ വരുകയും ചെയ്യും.

Related Articles

Back to top button