International

യുഎഇയ്‌ക്ക് നന്ദി പറഞ്ഞ് വില്യം രാജകുമാരൻ മടങ്ങി

“Manju”

യുഎഇ:യു.എ.ഇയിൽ സന്ദർശനത്തിനെത്തിയ ബ്രിട്ടനിലെ വില്യം രാജകുമാരൻ മടങ്ങി. അതിശയകരമായ ദിവസങ്ങൾ സമ്മാനിച്ച യു.എ.ഇക്ക് നന്ദിയെന്ന് ട്വിറ്ററിൽ കുറിച്ചാണ് രാജകുമാരൻ സന്ദർശനം അവസാനിപ്പിച്ച് മടങ്ങിയത്.

രണ്ടുവർഷത്തിനിടയിലെ ആദ്യ വിദേശ സന്ദർശനത്തിനായാണ് വില്യം രാജകുമാരൻ യുഎഇയിൽ എത്തിയത്. കഴിഞ്ഞ ദിവസം എക്‌സ്‌പോയിലെ യു.കെ പവലിയൻ സന്ദർശിച്ച അദ്ദേഹം ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തുകയുമുണ്ടായി.

ജബൽ അലി പോർട്ടിലും ജുബൈൽ മാംഗ്രോവ് പാർക്കിലും നേരത്തെ സന്ദർശനം നടത്തിയിരുന്നു. ആദ്യമായാണ് വില്യം രാജകുമാരൻ ഔദ്യോഗിക സന്ദർശനത്തിനായി യു.എ.ഇയിൽ എത്തുന്നത്. യു.കെ ദേശീയ ദിനവുമായി ബന്ധപ്പെട്ട് എക്‌സ്‌പോയിലെ അൽ വാസൽ ഡോമിൽ നടന്ന പരിപാടി കാണാനും വില്യം രാജകുമാരൻ എത്തി.

അബൂദബി ജുബൈൽ മാംഗ്രോവ് പാർക്കിലെത്തിയ അദ്ദേഹം അബൂദബി എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാൻ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ പോലീസ് കാർ കാണൂ എന്ന കാപ്ഷനോടെയാണ് ദുബായ് പോലീസിന്റെ സൂപ്പർ കാറിനൊപ്പം നിൽക്കുന്ന ഫോട്ടോ അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്.

Related Articles

Back to top button