Santhigiri NewsSpiritualThiruvananthapuram

തീർത്ഥയാത്രാ വാർഷികം ആഘോഷിച്ചു

“Manju”

നെയ്യാറ്റിൻകര: ഗുരു 1996ൽ കന്യാകുമാരിയിൽ നിന്നും പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലേക്ക് നടത്തിയ തീർത്ഥയാത്രയുടെ ഇരുപത്തിയാറാം വാർഷികം ആഘോഷിച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ മാറ്റി വച്ച് പ്രാർത്ഥനയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് ലളിതമായാണ് ഇത്തവണ തീർത്ഥയാത്രാ വാർഷികം നടത്തിയത്. ഓൺലൈനായി നടന്ന സത്സംഗം നെയ്യാറ്റിൻകര എംഎൽഎ കെ.ആൻസലൻ ഉദ്ഘാടനം ചെയ്തു. ഗുരുവിന്റെ ആശയങ്ങൾ കേരളത്തിലെ സാംസ്കാരിക നവോത്ഥാനത്തിനു ശക്തി പകര്‍ന്നതായി അദ്ദേഹം പറഞ്ഞു. പാറശ്ശാല എംഎൽഎ സി.കെ. ഹരീന്ദ്രൻ മുഖ്യാതിഥിയായിരുന്നു. സത്സംഗത്തിൽ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി.

ശാന്തിഗിരി ആർട്സ് & കൾച്ചർ ഡിപ്പാർട്ട്മെന്റ് ഇൻചാർജ് സ്വാമി ജനനൻമ ജ്ഞാന തപസ്വി, ശാന്തിഗിരി ആശ്രമം നെയ്യാറ്റിൻകര ഏരിയ ഇൻചാർജ് സ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വി, ശാന്തിഗിരി ആശ്രമം കന്യാകുമാരി ഏരിയ ഇൻചാർജ് സ്വാമി ഭാസുര ജ്ഞാനതപസ്വി എന്നിവർ ആത്മബന്ധുക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചു. ശാന്തിഗിരി ആശ്രമം കന്യാകുമാരി ബ്രാഞ്ച് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ വി.ശിവകുമാര്‍, ശാന്തിഗിരി മാതൃമണ്ഡലം, നെയ്യാറ്റിന്‍കര ഏരിയ കമ്മിറ്റി കൺവീനർ ലൈല.വി.എസ് എന്നിവർ ആശംസകളർപ്പിച്ചു. ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം നെയ്യാറ്റിൻകര ഏരിയ കൺവീനർ
ശശീന്ദ്രദേവ് കെ സ്വാഗതവും ശാന്തിഗിരി ശാന്തിമഹിമ നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി
ഡെപ്യൂട്ടി കൺവീനർ നിധീഷ് ലാൽ. വി. ആർ കൃതജ്ഞതയും പറഞ്ഞു. അഖിലേശൻ ജി.ആർ സത്സംഗത്തിന്റെ ഏകോപനം നടത്തി.

Related Articles

Back to top button