KeralaLatest

മല ക​യ​റു​ന്ന​വ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും

“Manju”

പാ​ല​ക്കാ​ട്: ബാ​ബു​വി​ന് ല​ഭി​ച്ച സം​ര​ക്ഷ​ണം ആ​ര്‍​ക്കു​മു​ണ്ടാ​കി​ല്ലെന്നും കു​മ്പാച്ചി മ​ല​യി​ല്‍ ഇ​നി ക​യ​റു​ന്ന​വ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. കു​മ്പാ​ച്ചി മ​ല​യു​ടെ മു​ക​ളി​ല്‍ ഒ​രാ​ള്‍ കൂ​ടി കു​ടു​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. മ​ല ക​യ​റാ​ന്‍ കൃ​ത്യ​മാ​യ നി​ബ​ന്ധ​ന​ക​ള്‍ ഉ​ണ്ടാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ബാ​ബു​വി​ന് കി​ട്ടി​യ സം​ര​ക്ഷ​ണം മ​റ​യാ​ക്കി ആ​രും മ​ല ക​യ​റ​രു​തെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഇന്നലെ വ​നം​വ​കു​പ്പ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ നാ​ട്ടു​കാ​ര​നാ​യ രാ​ധാ​കൃ​ഷ്ണ​നെ​യാ​ണ് ക​ണ്ടെ​ത്താ​നാ​യ​ത്. ആ​റ് മ​ണി​ക്കൂ​ര്‍ നീ​ണ്ടു​നി​ന്ന തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി ബേ​സ് ക്യാ​മ്പിലെ​ത്തി​ച്ച​ത്. രാ​ധാ​കൃ​ഷ്ണ​ന്‍ സ്ഥി​ര​മാ​യി കാ​ട്ടി​ലൂ​ടെ ന​ട​ക്കു​ന്ന ആ​ളാ​ണെ​ന്നും ഇ​യാ​ള്‍​ക്ക് മാ​ന​സി​ക പ്ര​ശ്ന​മു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. രാ​ധാ​കൃ​ഷ്ണ​നെ​തി​രെ കേ​സെ​ടു​ക്കി​ല്ലെ​ന്നും വ​നം​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related Articles

Back to top button