IndiaLatest

വാട്‌സാപ്പ് സ്റ്റാറ്റസ് ഇഷ്ടപ്പെട്ടില്ല; നാല്‍പ്പത്തിയെട്ടുകാരിയെ അയല്‍ക്കാ‍ര്‍ തല്ലിക്കൊന്നു.

“Manju”

ന്യൂഡല്‍ഹി: മകളിട്ട വാട്‌സാപ്പ് സ്റ്റാറ്റസിന്റെ പേരില്‍ രണ്ട് കുടുംബങ്ങള്‍ തമ്മില്‍ നടന്ന വാക്കേറ്റത്തില്‍ മാതാവ് കൊല്ലപ്പെട്ടു. അയല്‍ക്കാരികള്‍ തമ്മിലാണ് പ്രശ്നമുണ്ടായത്. ലീലാവതി ദേവിയുടെ മകള്‍പതിനേഴുകാരിയും അയല്‍വാസി ഇരുപതുകാരിയായ പ്രീതി പ്രസാദും ഒരുമിച്ചുള്ള വാട്‌സാപ്പ് സ്റ്റാറ്റസാണ് വാക്കേറ്റത്തിലും തുടര്‍ന്ന് സ്വന്തം മാതാവിന്റെ മരണത്തിലും കലാശിച്ചത്. സ്റ്റാറ്റസ് ഇഷ്ടപ്പെടാത്ത അയല്‍ക്കാരി പ്രീതിയോട് ഇത് സംബന്ധിച്ച്‌ സംസാരിക്കുന്നതിനായി മാതാവിനെയും സഹോദരനെയും കൂട്ടി എത്തി. തുടര്‍ന്ന് സംസാരം വാക്കുതര്‍ക്കത്തിലും കയ്യാങ്കളിയിലും എത്തി. ഇതിനിടെ വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റ ലീലാവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ മരിക്കുകയായിരുന്നു. ലീലാവതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അടിപിടിയെത്തുടര്‍ന്നുണ്ടായ പരിക്കുകളാണ് മരണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.
ലീലാവതി ദേവി നല്‍കിയ പരാതിയില്‍ ബോയിസര്‍ പൊലീസ് പതിനേഴുകാരിയ്ക്കും മാതാവിനും സഹോദരനും സഹോദരിക്കുമെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കറക്ഷന്‍ ഹോമിലേയ്ക്ക് അയച്ചു.

Related Articles

Back to top button