InternationalLatest

രൂപയുടെ മൂല്യം ഇടിഞ്ഞു; നാട്ടിലേക്ക് പണം അയക്കാന്‍ തിക്കി തിരക്കി മലയാളികള്‍

“Manju”

ദുബൈ : രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. പണമിടപാട് സ്ഥാപനങ്ങള്‍ ഒരു ദിര്‍ഹത്തിനു ഇന്നലെ പരമാവധി 20.45 രൂപ വരെ നല്‍കി. ഓഹരി വിപണിയുടെ ഇടിവ്, അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റം, വിദേശ നിക്ഷേപകരുടെ പിന്മാറ്റം എന്നിവയാണ് രൂപയുടെ മൂല്യം പെട്ടെന്ന് ഇടിയാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. അസംസ്‌കൃത എണ്ണയുടെ വില വീണ്ടും ഉയരാന്‍ തന്നെയാണ് സാധ്യതയെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
മാസത്തിന്റെ പകുതി ആയതിനാല്‍ പലരുടെയും പക്കല്‍ നാട്ടിലേക്കയക്കാന്‍ പണം അയയ്ക്കാന്‍ ഇല്ലായിരുന്നു എന്നതാണു വാസ്തവം. മാസാദ്യം ഈ ഇടിവ് ലഭിച്ചിരുന്നെങ്കില്‍ വീട്ടിലേക്ക് കൂടുതല്‍ പണം അയയ്ക്കാന്‍ സാധിച്ചേനെ എന്നു ജബല്‍അലിയിലെ എക്‌സ്‌ചേഞ്ചില്‍ പണം അയയ്ക്കാന്‍ എത്തിയ കണ്ണൂര്‍ സ്വദേശി ഫിറോസ് പറഞ്ഞു.
കാര്‍ഡ് ഉപയോഗിച്ച്‌ പണം അയയ്ക്കുന്നവര്‍ക്കു ചില എക്‌സ്‌ചേഞ്ചുകളില്‍ ഉയര്‍ന്ന നിരക്ക് നല്‍കാറുണ്ടെന്ന് എക്‌സ്‌ചേഞ്ചിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ കാര്‍ഡ് ഉപയോഗിച്ച്‌ പണം അയയ്ക്കാന്‍ ആരംഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
നാട്ടില്‍ രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ പണം ലഭിച്ചാല്‍ മതിയെങ്കില്‍ അല്‍പം ഉയര്‍ന്ന നിരക്ക് പല എക്‌സ്‌ചേഞ്ചുകളിലും നല്‍കാറുണ്ട്. അയയ്ക്കുന്ന അതേദിവസമോ തൊട്ടടുത്ത ദിവസമോ പണം നാട്ടില്‍ കിട്ടണമെന്നുള്ളപ്പോള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന നിരക്ക് മാത്രമേ ലഭിക്കൂ.

Related Articles

Back to top button