IndiaLatest

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു

“Manju”

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. പതിനഞ്ചാം റൗണ്ടില്‍ ഈസ്റ്റ് ബംഗാളാണ് എതിരാളികള്‍. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ഇതുതന്നെയാവും കോച്ച്‌ ഇവാന്‍ വുകോമനോവിച്ചിന്റെ പ്രധാന ആശങ്ക. കാരണം ഏറ്റവും കൂടുതല്‍ സെറ്റ് പീസ് ഗോള്‍ നേടിയ ടീമാണ് ഈസ്റ്റ് ബംഗാള്‍. കൊല്‍ക്കത്തന്‍ ടീം നേടിയ പതിനേഴ് ഗോളില്‍ പന്ത്രണ്ടും സെറ്റ്പീസിലൂടെയായിരുന്നു.

സസ്‌പെന്‍ഷനിലായ ഹര്‍മന്‍ജോത് ഖബ്രയും മാര്‍കോ ലെസ്‌കോവിച്ചും പരിക്കേറ്റ ഹോര്‍മിപാമും ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധനിരയില്‍ ഉണ്ടാവില്ല. അല്‍വാരോ വാസ്‌ക്വേസിനൊപ്പം ഹോര്‍ജെ പെരേര ഡിയാസ് മുന്നേറ്റത്തില്‍ തിരിച്ചത്തുന്നത് കരുത്താവും. ഈസ്റ്റ് ബംഗാളിനെ തോല്‍പിച്ചാല്‍ 23 പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സിന് ആദ്യ നാലിലേക്ക് തിരിച്ചെത്താം. 16 കളിയില്‍ പത്ത് പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാളിന് ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചാലും പ്ലേ ഓഫിലെത്താന്‍ കളിയില്ല. ഇതുകൊണ്ടുതന്നെ അഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടത്തിലാണ് ഈസ്റ്റ് ബംഗാള്‍.

Related Articles

Back to top button