InternationalLatest

യുക്രെയിനില്‍ സൈബര്‍ ആക്രമണം

“Manju”

വാഷിങ്ടണ്‍: റഷ്യന്‍ അധിനിവേശ സാധ്യതകള്‍ നിലനില്‍ക്കുന്ന യുക്രൈനുനേരെ വന്‍ സൈബര്‍ ആക്രമണം. വിദേശകാര്യ, സാംസ്കാരികമന്ത്രാലയ സൈറ്റുകളും പ്രവര്‍ത്തനരഹിതമായി. ഉക്രൈനിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളായ ഓസ്ചാഡ് ബാങ്ക് സ്‌റ്റേറ്റ് സേവിങ്‌സ് ബാങ്കിന്‍്റെയും പ്രൈവറ്റ് 24 ന്‍്റെയും വെബ്‌സൈറ്റുകളാണ് തകര്‍ന്നത്.
ഉക്രൈന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് തുറക്കുമ്ബോള്‍ സാങ്കേതിക അറ്റക്കുറ്റപണികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് ഇപ്പോള്‍ കാണിക്കുന്നത്. മണിക്കൂറുകള്‍ക്കകം യുക്രെയ്നുമേല്‍ റഷ്യന്‍ സൈനിക നടപടിയുണ്ടാകുമെന്ന ഭീതിക്കിടെയാണ് ജര്‍മന്‍ ചാന്‍സലര്‍ ലാഫ് ഷോള്‍സ് മോസ്കോയില്‍ പുടിനെ സന്ദര്‍ശിച്ചു.

Related Articles

Back to top button