IndiaLatest

നിതി ആയോഗും ഫോണ്‍പേയും ചേര്‍ന്ന് ഫിന്‍ടെക് ഹാക്കത്തോണ്‍

“Manju”

ന്യൂഡല്‍ഹി: ഫിന്‍ടെക് ഹാക്കത്തോണ്‍ 2022 പ്രഖ്യാപിച്ച്‌ നീതി ആയോഗും ഫോണ്‍പേയും. അഞ്ചു ലക്ഷം രൂപയാണ് സമ്മാനത്തുക.
ഹാക്കത്തോണിനെ കുറിച്ച്‌ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഫെബ്രുവരി 21 ന് നാലു മണിയ്ക്ക് തത്സമയം മറുപടി നല്‍കാം. വിജയിക്കുന്ന ടീമിന് 5 ലക്ഷം രൂപയുടെ ആകര്‍ഷകമായ ക്യാഷ് പ്രൈസുകള്‍ ലഭിക്കും. ഒന്നാം സമ്മാനം ലഭിക്കുന്ന ടീമിന് 1,50,000 രൂപയും രണ്ടാം സമ്മാനം ലഭിക്കുന്ന ടീമിന് 1,00,000 രൂപയും മൂന്നാം സമ്മാനം ലഭിക്കുന്ന ടീമിന് 75,000 രൂപയുമായിരിക്കും സമ്മാനമായി ലഭിക്കുക.
https://cic.niti.gov.in/fintech-open-month-hackathon.html. എന്ന വെബ്‌സൈറ്റിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
ഹാക്കത്തോണില്‍ പങ്കെടുക്കുന്നവര്‍, അക്കൗണ്ട് അഗ്രിഗേറ്റര്‍ പോലുള്ള പ്രോഗ്രാമുകള്‍ക്കൊപ്പം PhonePe Pulse പോലുള്ള ഏതെങ്കിലും ഓപ്പണ്‍-ഡാറ്റ API ഉപയോഗിക്കേണ്ടതുണ്ട്: ഫിന്‍ടെക് വ്യവസായത്തിന്റെ പ്രാധാന്യം എടുത്തു കാട്ടുന്നതിന്റെ ഭാഗമായി നീതി ആയോഗ്, ഫോണ്‍ പേ, എ ഡബ്‌ള്യു എസ്, ഇ വൈ എന്നിവയുമായി സഹകരിച്ച്‌ ഫിന്‍ടെക് ഓപ്പണ്‍ ഉച്ചകോടി സംഘടിപ്പിച്ചിരിക്കുകയാണ്. ഫെബ്രുവരി 7 ന് ആരംഭിച്ച ഉച്ചകോടി 28 വരെയാണുള്ളത്. മൂന്നാഴ്ചത്തെ വെര്‍ച്വല്‍ ഉച്ചകോടിയാണ് സംഘടിപ്പിച്ചിട്ടുള്ളത്.
ഫിന്‍ടെക് വ്യവസായത്തിലുടനീളം ഒരു തുറന്ന അന്തരീക്ഷം പ്രോത്സാഹിപ്പിക്കുക, നൂതന ആശയങ്ങളും വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുക, ഫിന്‍ടെക് നൂതന ആശയങ്ങളുടെ പുതു തരംഗം സൃഷ്ടിക്കുന്നതിന് സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ഉറപ്പാക്കുകയും അക്കൗണ്ട് അഗ്രഗേറ്റര്‍ പോലുള്ള പുതിയ മാതൃകകള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുക തുടങ്ങിയവയാണ് ഫിന്‍ടെക് ഓപ്പണ്‍ ഉച്ചകോടിയുടെ ലക്ഷ്യങ്ങള്‍.

Related Articles

Back to top button