IndiaLatest

ശാന്തിഗിരിയുടേത് സ്നേഹത്തിന്റെ വഴി- പന്ന്യൻ രവീന്ദ്രൻ

“Manju”

പോത്തൻകോട് :ശാന്തിഗിരിയില്‍ നിന്നും പ്രവഹിക്കുന്നത് സ്നേഹമാണെന്നും, ഇന്ന് ജനസഞ്ചയത്തിന് വന്നിരിക്കുന്ന അപചയവും മൂല്യച്യുതിയും ശാന്തിഗിരിയുടെ മാര്‍ഗ്ഗത്തിലൂടെ മാത്രമേ നിവാരണം ചെയ്യുവാനാകൂ എന്നും സി.പി.ഐ. ദേശീയ നിര്‍വ്വാഹക സമിതി അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.  ശാന്തിഗിരി ആശ്രമത്തില്‍ പൂജിതപീഠം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാന്തിഗിരിയുടേത് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വഴിയാണ്. സമഭാവനയാണ് ശാന്തിഗിരിയുടെ അടിത്തറ. കേവലം നൈമിഷികമായ സുഖത്തിന് അടിമപ്പെടാതെ ജാതി മത വർണ്ണ വർഗ്ഗ വ്യത്യാസമില്ലാതെ മനുഷ്യനെ മനുഷ്യനായി കാണാൻ പഠിപ്പിച്ച മഹാഗുരുവാണ് നവജ്യോതി ശ്രീകരുണാകരഗുരുവെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്വത്വം മരവിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ എല്ലാവരും ഒരേ ചിന്തയോടെ ഒരേ മനസ്സോടെ പ്രവർത്തിക്കാനും കടന്നുവരാനും കഴിയുന്ന ഇടമായി ശാന്തിഗിരി മാറുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് അദ്ധേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം.എൽ.എ മാരായ അനൂപ് ജേക്കബ്, സി.ആർ. മഹേഷ് എന്നിവർ വിശിഷ്ടാതിഥികളായി. ചടങ്ങിൽ വെച്ച് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോ.ജോർജ് ഓണക്കൂർ, ആമസോൺ ബെസ്റ്റ് സെല്ലർ ബുക്ക്സ് ഓഥര്‍ ആയ ഡോ.കെ.ആർ. എസ്. നായർ എന്നിവരെ ആദരിച്ചു. പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ചെമ്പഴന്തി ശ്രീനാരയണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭംഗാനന്ദ, ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിർമ്മോഹാത്മ ജ്ഞാന തപസ്വി എന്നിവർ മഹനീയ സാന്നിധ്യമായി.

ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാന തപസ്വി സ്വാഗതം ആശംസിച്ച യോഗത്തിൽ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടർ ഡോ.എം.ആർ. തമ്പാൻ, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ. അനിൽകുമാർ, മുൻ മേയർ അഡ്വ.കെ.ചന്ദ്രിക, വയലാർ സാംസ്കാരികവേദി പ്രസിഡന്റ് ജി. രാജ് മോഹൻ, സിന്ദൂരം ചാരിറ്റീസ് ചെയർമാൻ സബീർ തിരുമല, തിരുവനന്തപുരം ഡി.സി.സി വൈസ് പ്രസിഡന്റ് എം. മുനീർ, ബി.ജെ.പി തിരുവനന്തപുരം ജില്ലാ ട്രഷറർ എം.ബാലമുരളി, പോത്തൻകോട് ജുമാമസ്ജിദ് ഇമാം റഫീക് കാസിമി, പോത്തൻകോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത ടീച്ചർ, മാണിക്കൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ആർ. സഹീറത്ത് ബീവി, അനിൽകുമാർ. എം, വാർഡംഗങ്ങളായ വർണ്ണ ലതീഷ്, കോലിയക്കോട് മഹീന്ദ്രൻ, എൽ. സിന്ധു, സി.പി.ഐ.(എം) ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. എസ്.വി. സചിത്, കോൺഗ്രസ് പോത്തൻകോട് മണ്ഡലം പ്രസിഡന്റ് അഡ്വ. എ. എസ്. അനസ്, വയലാർ സാംസ്കാരിക വേദി , ശ്രീനാരായണ മതാതീത ആത്മീയകേന്ദ്രം ജനറൽ സെക്രട്ടറി വാവറമ്പലം സുരേന്ദ്രൻ, ബി.ജെ.പി. പോത്തൻകോട് മണ്ഡലം സെക്രട്ടറി പി.വി.മുരളീകൃഷ്ണൻ, സി.പി.ഐ (എം) ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. എസ്. ശ്രീ വത്സൻ, സിപി.ഐ നെടുമങ്ങാട് മണ്ഡലം കമ്മിറ്റി അഡ്വ. എസ്. രാധാകൃഷ്ണൻ, മണക്കാട് രാമചന്ദ്രൻ, പൂലന്തറ റ്റി. മണികണ്ഠൻ, നൗഷാദ്. ഇ.കെ.പോത്തൻകോട്, ജയശ്രീ ഗോപാലകൃഷ്ണൻ, ശാന്തിഗിരി വി.എസ്.എൻ . കെ സീനിയർ കൺവീനർ ബോബൻ. എം. ആർ, മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി കൺവീനർ നിഷ. എം. എൻ, ശാന്തിമഹിമ ഗവേണിംഗ് കമ്മിറ്റി കോർഡിനേറ്റർ ഗുരുപ്രിയൻ. ജി, ഗുരുമഹിമ ഗവേണിംഗ് കമ്മിറ്റി കോർഡിനേറ്റർ കരുണ. എസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ശാന്തിഗിരി ആശ്രമം ആർട്സ് & കൾച്ചർ വിഭാഗം ഇൻചാർജ് സ്വാമി ജനനന്മ ജ്ഞാന തപസ്വി യോഗത്തിന് കൃതജ്ഞത അറിയിച്ചു.

Related Articles

Back to top button