IndiaLatest

ലോകത്തെ കൈപിടിച്ച്‌ കയറ്റിയ ഇന്ത്യയ്ക്ക് നന്ദിയറിയിച്ച്‌ ബില്‍ ഗേറ്റ്സ്

“Manju”

ന്യൂഡല്‍ഹി : കൊറോണ മഹാമാരിയില്‍ പൊറുതിമുട്ടിയ ലോകത്തെ കൈപിടിച്ച്‌ ഉയര്‍ത്താന്‍ സഹായിച്ച ഇന്ത്യയെ അഭിനന്ദിച്ച്‌ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. 100 രാജ്യങ്ങളിലേക്കായി 150 മില്യണ്‍ ഡോസ് വാക്‌സിനാണ് ഇന്ത്യ എത്തിച്ചത്. ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ഇന്ത്യ-യുഎസ് ആരോഗ്യ പങ്കാളിത്തത്തെക്കുറിച്ചുള്ള വെര്‍ച്വല്‍ കോണ്‍ഫറന്‍സിലാണ് ബില്‍ ഗേറ്റ്‌സിന്റെ പരാമര്‍ശം.

ലോകത്തെ സംരക്ഷിക്കാന്‍ മുന്‍കൈ എടുത്ത ഇന്ത്യന്‍ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു. ന്യൂമോണിയ, റോട്ടവൈറസ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ കാലങ്ങളായി കുട്ടികളുടെ മരണത്തിന് കാരണമാകുന്നു. ഇവയെ അകറ്റി നിര്‍ത്താനുള്ള വാക്‌സിനുകളുടെ വിതരണവും രാജ്യങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കൊറോണ മഹാമാരി അവസാനിക്കുന്നതിന് മുന്‍പ് തന്നെ അടുത്ത ഒരു മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിനെ പ്രതിരോധിക്കാന്‍ നാം തയ്യാറാകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്ര സാങ്കേതിക കണ്ടുപിടുത്തങ്ങളമായി മുന്നോട്ട് പോകുന്നതിനിടെ യുഎസുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഇരു രാജ്യങ്ങളുടേയും അഭിലാഷമാണെന്നും യാഥാര്‍ത്ഥ്യമാക്കാന്‍ ഒന്നിച്ച്‌ പ്രവര്‍ത്തിക്കുമെന്നും ബില്‍ ഗേറ്റ്‌സ് വ്യക്തമാക്കി. ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ ഭാഗമായി ഇന്ത്യ എംബസിയാണ് ‘ എല്ലാവര്‍ക്കും വാക്‌സിന്‍’ എന്ന പരിപാടി സംഘടിപ്പിച്ചത്. അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജീത് സിംഗ് സന്ധുവും ബില്‍ ഗേറ്റ്‌സിനൊപ്പം യോഗത്തില്‍ പങ്കെടുത്തു.

Related Articles

Back to top button