InternationalLatest

‘നാറ്റോയുടെ പക്കലും ആണവായുധമുണ്ടെന്ന് പുടിന്‍ ഓര്‍ക്കണം’, ഫ്രാന്‍സ്

“Manju”

പാരിസ്: യുക്രെയിനിലെ ആക്രമണം നടത്തിയതിന്റെ ആദ്യദിനം വിജയകരമാണെന്ന് റഷ്യ അറിയിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ഫ്രാന്‍സ്. നാറ്റോയുടെ പക്കലും ആണവായുധങ്ങളുണ്ടെന്ന് പുടിന്‍ ഓര്‍ക്കണമെന്നാണ് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഓര്‍മ്മിപ്പിച്ചു. റഷ്യയുടെ അധിനിവേശത്തെ ഫ്രഞ്ച് പ്രസി‌ഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ചര്‍ച്ചകള്‍ക്കുള‌ള പാത തുറന്നിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിലവില്‍ അമേരിക്കയും ജപ്പാനും റഷ്യയ്‌ക്കെതിരെ സാമ്പത്തിക ഉപരോധത്തിന് മുതിരുകയാണ്. ഐക്യരാഷ്‌ട്ര സഭാ സുരക്ഷാ കൗണ്‍സില്‍ യുക്രെയിനിലെ സ്ഥിതിഗതികള്‍ ഇന്ന് വിലയിരുത്തുന്നുണ്ട്. റഷ്യയുമായി നേരിട്ട് യുദ്ധത്തിനില്ലെന്ന് വ്യക്തമാക്കിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈ‌ഡന്‍ നാറ്റോ സഖ്യത്തിന്റെ സുരക്ഷയ്‌ക്ക് 7000 സൈനികരെ ജര്‍മ്മനിയിലേക്ക് അയച്ചു.

നിലവില്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി ഇന്ത്യാക്കാര്‍ യുക്രെയിനില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ സുരക്ഷിതരായി എത്തിക്കാന്‍ ഇന്ത്യ സമാധാന ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് പുടിനുമായി കഴിഞ്ഞദിവസം ച‌ര്‍ച്ച നടത്തിയിരുന്നു. റഷ്യയ്‌ക്കെതിരെ യുക്രെയിനിയന്‍ സൈന്യം ശക്തമായി പ്രതിരോധിക്കുകയാണ്. ജനങ്ങളോട് ആയുധമെടുത്ത് രാജ്യത്തിനായി പോരാടാന്‍ പ്രസിഡന്റ് വോള്‍ഡിമിര്‍ സെലെന്‍സ്‌കി ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button