KeralaLatest

നഴ്സാകണമെന്ന സ്വപ്നം ബാക്കിയാക്കി കൃപ യാത്രയായി

“Manju”

മാവേലിക്കര: കാന്‍സര്‍ അവളുടെ ശരീരത്തെ മാത്രമായിരുന്നു തളര്‍ത്തിയിരുന്നത്. മനസിനെ ആയിരുന്നില്ല. എന്നാല്‍ കാന്‍സര്‍ ശ്വാസകോശത്തെ കാര്‍ന്നു തിന്നുമ്ബോഴും നഴ്സാകാന്‍ കൊതിച്ച കൃപ, അവളുടെ സ്വപ്നങ്ങള്‍ ബാക്കിയാക്കി വിടപറഞ്ഞു.
14 കീമോ പൂര്‍ത്തിയാക്കിയ കൃപയ്ക്ക് 3 എണ്ണം കൂടി ബാക്കി യുള്ളപ്പോള്‍ നടിയും കേരള കാന്‍ അംബാസിഡറുമായ മഞ്ജു വാരിയരെ നേരില്‍ കാണമെന്ന് ആഗ്രഹം തോന്നി. മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെള്ളരിക്ക പട്ടണം എന്ന സിനിമയുടെ ഷൂട്ടിങിന്റെ ഭാഗമായി സ്കൂളിലെത്തിയ മഞ്ജു, കൃപയെ കാണാമെന്നു സമ്മതിച്ചു. പ്രഥമാധ്യാപകന്‍ ജോര്‍ജ് വര്‍ഗീസ്, നല്ലപാഠം പ്രവര്‍ത്തകര്‍ എന്നിവര്‍ മുന്‍കൈയെടുത്തു കഴിഞ്ഞ ഡ‍ിസംബര്‍ 4നു കൃപയെ സ്കൂളിലെത്തിച്ചു മഞ്ജു വാരിയരുമായി സംസാരിക്കാന്‍ അവസരമൊരുക്കി.
വിവരങ്ങള്‍ ചോദിച്ചറിഞ്ഞ മഞ്ജു പറഞ്ഞ ‘ഓള്‍ ദി ബെസ്റ്റ്- എന്ന വാചകം നഴ്സ് ആകണമെന്ന തന്റെ സ്വപ്നത്തിനു പ്രചോദനമായി ഉണ്ടാകുമെന്ന പറഞ്ഞാണ് കൃപ അന്നു മടങ്ങിയത്. ഗായിക ആയിരുന്ന കൃപ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലായിരുന്നു. മൃതദേഹം നാളെ രാവിലെ 8മുതല്‍ 9 വരെ സ്കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.

Related Articles

Back to top button