KeralaLatest

മിസൈല്‍ പക്ഷി’ കേരളത്തില്‍.

“Manju”

രാമക്കല്‍മേട്: ലോകത്ത് ഏറ്റവുമധികം വേഗത്തില്‍ പറക്കുന്ന പക്ഷിയാണ് ഷഹീന്‍ ഫാല്‍ക്കന്‍. ഇപ്പോഴിതാ മിസൈല്‍ പക്ഷിയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ് രാമക്കല്‍മേടില്‍.
തുറസ്സായ സ്ഥലത്തോ ഉയരമുള്ള കെട്ടിടത്തിലോ ഇരുന്നാണ് ഇരയെ നിരീക്ഷിക്കുന്നത്. ഏതാണ്ട് ഒരു കിലോമീറ്റര്‍ അകലത്തില്‍നിന്നു കരയിലെ വസ്തുക്കളെ ഇതു തിരിച്ചറിയും. അറ്റം കൂര്‍ത്ത്, പിന്നോട്ടു വളഞ്ഞ ചിറകുകളാണു വേഗത്തിനു കാരണം. ചിറകു വിരിക്കുന്തോറും കൂടുതല്‍ വേഗം ആര്‍ജിക്കും. ഇരകളെ കാണുമ്ബോള്‍ വേഗം കൂട്ടി പറക്കും.
ചിറകു പിന്നിലേക്കു തിരിച്ചു കുത്തനെ താഴേക്കു മിസൈല്‍ പോലെ പാഞ്ഞു വന്നു മറ്റു പക്ഷികളെ റാഞ്ചും. ആണ്‍ പക്ഷികളെക്കാള്‍ വലുതാണു പെണ്‍പക്ഷികള്‍. 3 വര്‍ഷം മുന്‍പും രാമക്കല്‍മേടില്‍ ഈ പക്ഷിയെ കണ്ടെത്തിയിരുന്നു. ഉയര്‍ന്ന മലനിരകളിലെ മനുഷ്യനു എത്താന്‍ കഴിയാത്ത പാറക്കെട്ടിലെ വിടവിലാണ് ഷഹീന്‍ ഫാല്‍ക്കന്‍ കഴിയുന്നത്. ഏഷ്യന്‍ ഭൂഖണ്ഡത്തിലാണ് ഷഹീന്‍ ഫാല്‍ക്കനെ കൂടുതലായി കാണുന്നത്.

Related Articles

Back to top button