KeralaLatest

സഹകരണ മന്ദിര സമർപ്പണ വാര്‍ഷികം ഇന്ന്

ശാന്തിഗിരി ആശ്രമത്തിൽ സഹകരണ മന്ദിര സമർപ്പണ വാര്‍ഷികം ഇന്ന് ആഘോഷിക്കും.

“Manju”

തിരുവനന്തപുരം : ശാന്തിഗിരി ആശ്രമത്തിൽ സഹകരണ മന്ദിര സമർപ്പണ വാര്‍ഷികം ഇന്ന് ആഘോഷിക്കും. 1999 മാര്‍ച്ച് 1 (1174 കുംഭം 17) തിങ്കളാഴ്ചയാണ് സഹകരണമന്ദിരം ഗുരുവിന് സമര്‍പ്പിച്ചത്.

‘ഇത് സഹകരിക്കാനുളള മന്ദിരം. ഈ ആശയവുമായി പൊരുത്തപ്പെടണമെന്ന് താല്‍പര്യമുളളവര്‍ക്ക്, യുഗധര്‍മ്മമനുസരിച്ച് പല യുഗങ്ങള്‍ പ്രവര്‍ത്തിച്ച് ആര്‍ജ്ജിതമായ ഫലം തേടി യോഗ്യത പ്രാപിച്ച ധര്‍മ്മത്തിന്റെ ഒരു അധികാരി വന്നാല്‍, ആ ആള്‍ ഇരുന്ന് ഈ ധര്‍മ്മം പറഞ്ഞുകൊടുക്കണം. ഈ ആശയവുമായി പൊരുത്തപ്പെടുന്നവര്‍ ഇത് കേട്ട് അറിയുകയും വേണം. ഇങ്ങനെ ഗുരുശിഷ്യബന്ധത്തിന്റെ സഹകരണം ഉറപ്പിക്കുന്ന ഇടമാണ് സഹകരണമന്ദിരം. ഇവിടെ ജാതിക്കൊ മതത്തിനോ സ്ഥാനമില്ല. ഇത് ഒരു ധര്‍മ്മമാണ്.’ – എന്ന് ലോകജനതയോട് സഹകരണമന്ദിര സമർപ്പണത്തിലൂടെ ശാന്തിഗിരി വെളിപ്പെടുത്തുന്നു.

ഇന്ന് ആശ്രമത്തിൽ പ്രത്യേക പ്രാർത്ഥനാ സങ്കല്പങ്ങൾ നടക്കും.

Related Articles

Back to top button