KeralaLatest

മതങ്ങള്‍ വിശാലമായ കാഴ്ചപ്പാടില്‍ ചിന്തിക്കണം

“Manju”

ആലുവ : 99-ാമത് സർവ്വമത സമ്മേളനം ആലുവ അദ്വൈതാശ്രമത്തിൽ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. മതങ്ങള്‍ കൂടുതല്‍ വിശാലമായ കാഴ്ചപ്പാടില്‍ ചിന്തിക്കണമെന്നും മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ശ്രീനാരായണ ഗുരുവിന്റെ കാഴ്ചപ്പാട് മുറുകെ പിടിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സര്‍വ്വമത സമ്മേളനത്തിന്റെ 100-ാം വാര്‍ഷികം അടുത്ത വര്‍ഷം നടക്കുമ്പോള്‍ സര്‍ക്കാരിന്റെ എല്ലാവിധ സഹകരണവും ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പു നല്‍കി.

ആലുവ അദ്വൈതാശ്രമത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശിവരാത്രി ആഘോഷവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനായി.

Related Articles

Back to top button