KeralaLatest

സംസ്ഥാനത്ത് ഇന്ന് 2373 പേര്‍ക്ക് കോവിഡ്

“Manju”

തിരുവനന്തപുരം: കേരളത്തില്‍ 2373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 407, എറണാകുളം 405, കോട്ടയം 248, കൊല്ലം 194, കോഴിക്കോട് 172, ഇടുക്കി 161, തൃശൂര്‍ 141, ആലപ്പുഴ 131, പത്തനംതിട്ട 121, മലപ്പുറം 101, വയനാട് 90, കണ്ണൂര്‍ 89, പാലക്കാട് 75, കാസര്‍കോട് 38 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,747 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5525 പേര്‍ രോഗമുക്തി നേടി.

Related Articles

Back to top button