KeralaLatest

യുക്രൈന്‍ ഇന്ത്യക്കാരെ മനുഷ്യ കവചമാക്കുന്നുവെന്ന് ആശങ്ക- റഷ്യ

“Manju”

കിഴക്കന്‍ യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാമെന്നു റഷ്യയുടെ ഉറപ്പ്. റഷ്യന്‍ അതിര്‍ത്തി വഴിയായിയിരിക്കും ഒഴിപ്പിക്കല്‍. വിദ്യാര്‍ഥികളെ യുക്രൈന്‍ സൈന്യം തടഞ്ഞുവെയ്ക്കുകയാണെന്ന് റഷ്യ.

പുടിന്‍-മോദി ചര്‍ച്ചയ്ക്ക് ശേഷമാണു പുതിയ ദൗത്യത്തിന് വഴി തെളിഞ്ഞത്. യുക്രൈന്‍ ഇന്ത്യക്കാരെ മനുഷ്യകവചമാക്കുന്നെന്ന് റഷ്യ പറഞ്ഞു. അതേസമയം രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി റഷ്യ അടിയന്തരമായി വെടിനിര്‍ത്തണമെന്ന് യുക്രൈന്‍ ആവശ്യപ്പെട്ടു.

വിദ്യാര്‍ഥികളെ യുക്രൈന്‍ സൈന്യം തടഞ്ഞുവെയ്ക്കുകയാണെന്ന് റഷ്യ. ചര്‍ച്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ഇന്ത്യയിലെ റഷ്യന്‍ എംബസി ട്വിറ്ററില്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ റഷ്യയുടെ ആക്രമണത്തിലാണ് വിദ്യാര്‍ഥികളടക്കം കുടുങ്ങിക്കിടക്കുന്നതെന്നായിരുന്നു യുക്രൈന്റെ മറുപടി. രക്ഷാപ്രവര്‍ത്തനത്തിന് സന്നദ്ധരാണെന്നും റഷ്യ അടിയന്തരമായി വെടിനിര്‍ത്തണമെന്നും യുക്രൈന്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button