IndiaLatest

ഭീഷ്മപര്‍വ്വത്തെ കുറിച്ച്‌ പ്രേക്ഷകര്‍…

“Manju”

ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അമല്‍ നീരദ്-മമ്മൂട്ടി ചിത്രം ‘ഭീഷ്മപര്‍വ്വം’ നിറഞ്ഞ് സദസ്സോടെ പ്രദര്‍ശനം തുടരുകയാണ്.സംസ്ഥാനത്ത് ആദ്യ ഷോ പ്രദര്‍ശനം ആരംഭിച്ച്‌ ആദ്യപകുതി പിന്നിട്ടപ്പോള്‍ ഇതുവരെ കണ്ട ഭാഗങ്ങളേക്കുറിച്ചുള്ള വിലയിരുത്തലുമായി പ്രേക്ഷകര്‍ സമൂഹ മാധ്യമങ്ങളിലെത്തിത്തുടങ്ങി. സിനിമ ‘മാസ്’ ആണെന്നും മമ്മൂട്ടിയുടെ അഴിഞ്ഞാട്ടമാണ് എന്നുമുള്ള പ്രതികരണങ്ങള്‍ വരുന്നു. ആദ്യ പകുതി ലാഗ് ആണെന്ന അഭിപ്രായങ്ങളുമുണ്ട്.

” അമല്‍ നീരദിന്റെ കരിയര്‍ ബെസ്റ്റ് സിനിമ”” ഡ്രമാറ്റിക് അപ്പ്രോച്ച്‌ ആണ്, എന്നിരുന്നാലും സിനിമ ലാഗ്””മമ്മൂക്ക പൊളിക്കുകയാണ്. മാസാണ് പടം””മമ്മൂക്ക അഴിഞ്ഞാടുകയാണ്”” ആദ്യ പകുതി നിരാശ നല്‍കുന്നു” ”പ്രതീക്ഷിച്ച അത്രേം വന്നില്ല. അമല്‍ നീരദിന്റെ പടത്തിനു നല്ല പ്രതീക്ഷയുണ്ടായിരുന്നു””അമല്‍ നീരദിന്റെ സിനിമ എന്ന നിലയില്‍ പ്രതീക്ഷകള്‍ക്കൊത്ത് ആദ്യ പകുതി എത്തിയില്ല””മാസിന് കുറവൊന്നുമില്ല എന്നാല്‍ കഥയെന്താണ് എന്ന് ആദ്യ പകുതിയില്‍ വ്യക്തമല്ല” എന്നിങ്ങനെയാണ് പ്രതികരണങ്ങള്‍.

ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷങ്ങള്‍ക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ‘ഭീഷ്മപര്‍വ്വം’. ക്രൈം ഡ്രാമ വിഭാഗത്തിലുള്ള ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്

Related Articles

Back to top button