InternationalLatest

ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു

“Manju”

ന്യൂഡല്‍ഹി: കീവില്‍ നിന്ന് മടങ്ങുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് വെടിയേറ്റെന്ന് കേന്ദ്രമന്ത്രി വി കെ സിംഗ്. വിദ്യാര്‍ത്ഥിയെ പാതിവഴിയില്‍വച്ച്‌ തിരികെ കൊണ്ടുപോയെന്നും മന്ത്രി അറിയിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കീവില്‍ നിന്ന് ലീവിവിലേക്ക് കാറില്‍ പോകുന്നതിനിടെയാണ് പഞ്ചാബ് സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റത്. വിദ്യാര്‍ത്ഥി ഇപ്പോള്‍ കീവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

ആള്‍നാശം പരമാവധി കുറച്ച്‌ എത്രയും വേഗം ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുപോകുകയാണ് ലക്ഷ്യമെന്ന് വി കെ സിംഗ് വ്യക്തമാക്കി. യുക്രെയിനില്‍ കൊല്ലപ്പെട്ട കര്‍ണാടക സ്വദേശി നവീന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്‌. റഷ്യ നടത്തിയ ഷെല്‍ ആക്രമണത്തിലാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ നവീന്‍ കൊല്ലപ്പെട്ടത്.

അതേസമയം യുക്രെയിനില്‍ നിന്നുള്ള രണ്ട് വ്യോമസേനാ വിമാനങ്ങള്‍ കൂടി ഡല്‍ഹിയിലെത്തി. രണ്ട് വിമാനങ്ങളിലായി 420 പേരാണ് ഉള്ളത്. ഇന്നും നാളെയുമായി 7,400ലധികം വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കും.

Related Articles

Back to top button