KeralaLatest

യുക്രൈനില്‍ നിന്നും വളര്‍ത്ത് മൃഗങ്ങളുമായി മൂന്ന് പെണ്‍കുട്ടികള്‍

“Manju”

ന്യൂഡല്‍ഹി: ഉറ്റവരാരും ഇല്ലാതെ അന്യനാട്ടില്‍ കഴിഞ്ഞപ്പോള്‍ ഈ പെണ്‍കുട്ടികള്‍ക്ക് സ്‌നേഹം വാരിക്കോരി നല്‍കിയത് അവരുടെ വളര്‍ത്തു നായകള്‍ ആയിരുന്നു. തങ്ങളുടെ അരുമകളായ പൊന്നോമനകളെ ഒരു വിഷമ ഘട്ടത്തിലും കൈവിടാന്‍ തോന്നിയില്ലെന്ന് മൂവരും പറയുന്നു. വളര്‍ത്തുമൃഗങ്ങള്‍ക്ക് റുമാനിയന്‍ പാസ്‌പോര്‍ട്ടും അധികൃതര്‍ നല്‍കി. കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എയര്‍ ഏഷ്യ വിമാനത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രവേശനമില്ല. അതിനാല്‍ സ്വന്തം നിലയ്ക്ക് ടിക്കറ്റെടുത്ത് മറ്റു വിമാനങ്ങളിലാണ് ഇവര്‍ വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം നാട്ടിലേക്ക് എത്തിയത്.
ഇംഗ്ലിഷ് കോക്കര്‍ സ്പാനിയല്‍ ഇനത്തില്‍പ്പെട്ട നായ ലോക്കിക്കൊപ്പമാണ് കോട്ടയം സ്വദേശി അഹിയ എത്തിയത്. സപോറേഷ്യയില്‍നിന്ന് റുമാനിയയിലേക്ക് നാല്‍പത് മണിക്കൂറോളം ട്രെയിനിലും അവിടന്ന് ഡല്‍ഹിയിലേക്ക് വിമാനത്തിലും യാത്ര ചെയ്യേണ്ടിവന്നതിന്റെ ക്ഷീണമുണ്ട് ലോക്കിക്ക്.
ടകിസീഡോ ഇനത്തില്‍പ്പെട്ട പൂച്ചകുഞ്ഞ് ടോണിയയെ ദുഷ്‌കരമായ യാത്രയില്‍ ഉപേക്ഷിച്ച്‌ വരാന്‍ തോന്നിയില്ലെന്ന് ഒഡേസയില്‍നിന്ന് റുമാനിയ വഴി ഡല്‍ഹിയിലെത്തിയ മാഹി സ്വദേശി സാഗരിക പറഞ്ഞു. സാധാരണ പുറത്തിറങ്ങിയാല്‍ ടോണിയ ഭയങ്കര ബഹളമാണ്. എന്നാല്‍ ഇത്തവണ വളരെയധികം സഹകരിച്ചെന്നും സാഗരിക പറഞ്ഞു.
പോള്‍ട്ടവയില്‍നിന്ന് റുമാനിയ വഴിയ ഡല്‍ഹിയിലെത്തിയ തിരുവനന്തപുരം സ്വദേശി അയനയ്‌ക്കൊപ്പം വന്നത് യോര്‍ക്ക്‌ഷെട്ടെറിയര്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ ബെയ്ലിയാണ്. വളര്‍ത്തുമൃഗങ്ങള്‍ക്ക് റുമാനിയന്‍ അധികൃതര്‍ വെറ്റിനറി പാസ്‌പോര്‍ട്ട് നല്‍കുന്നതുള്‍പ്പെടെ യാത്രയ്ക്ക് വേണ്ട സഹായങ്ങളെല്ലാം ചെയ്തു.

Related Articles

Back to top button