InternationalLatest

ഇന്ത്യ ഗുണനിലവാരമുള്ള ഗോതമ്പ് നല്‍കിയപ്പോള്‍ പാകിസ്ഥാന്‍ നല്‍കിയത് പുഴുവരിച്ചത്

“Manju”

കാബൂള്‍: പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാന് നല്‍കിയ ഗോതമ്പ് ഭക്ഷ്യയോഗ്യമല്ലാത്ത, പുഴുവരിച്ചതെന്ന പരാതിയുമായി താലിബാന്‍. അതോടൊപ്പം, ഇന്ത്യയെ താലിബാന്‍ നേതാക്കള്‍ പുകഴ്ത്തുകയും ചെയ്തു. ഇന്ത്യ തങ്ങള്‍ക്ക് നല്‍കിയ ഗോതമ്പ് ഏറെ ഗുണനിലവാരമുള്ളതാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യ അയച്ച ഗോതമ്പിന്റെ ഗുണനിലവാരത്തെ പുകഴ്ത്തി, ഗുണനിലവാരമില്ലാത്ത ഗോതമ്പ് സംഭാവന നല്‍കിയ പാക്കിസ്ഥാനെ താലിബാന്‍ ഉദ്യോഗസ്ഥന്‍ വിമര്‍ശിച്ചതിന് പിന്നാലെ, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററില്‍ വാക്‌പോരുണ്ടായി.

പാകിസ്ഥാന്‍ ഗോതമ്പിന്റെ ഗുണനിലവാരത്തെക്കുറിച്ച്‌ താലിബാന്‍ ഉദ്യോഗസ്ഥന്‍ പരാതിപ്പെടുന്നത് കാണിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പ്രചരിക്കുന്നുണ്ട്. ‘പാകിസ്ഥാന്‍ സംഭാവന ചെയ്ത ഗോതമ്പ് ഭക്ഷ്യയോഗ്യമല്ല, താലിബാന്‍ ഉദ്യോഗസ്ഥന്‍,’ എന്ന തലക്കെട്ടില്‍ താലിബാന്‍ ഉദ്യോഗസ്ഥന്റെ വീഡിയോ അഫ്ഗാന്‍ പത്രപ്രവര്‍ത്തകന്‍ അബ്ദുള്‍ഹഖ് ഒമേരി ട്വീറ്റ് ചെയ്തു. ‘അഫ്ഗാന്‍ ജനതയ്‌ക്കുള്ള നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണയ്‌ക്ക് ഇന്ത്യക്ക് നന്ദി. പൊതു-സൗഹൃദ ബന്ധം എന്നെന്നേക്കുമായി നിലനില്‍ക്കും. ജയ് ഹിന്ദ്,’ ഹംദുള്ള അര്‍ബാബ് ട്വീറ്റ് ചെയ്തു.

നജീബ് ഫര്‍ഹോഡിസ് എന്ന മറ്റൊരു ഉപയോക്താവ് പറഞ്ഞത് ഇങ്ങനെ, ‘പാകിസ്ഥാനിലെ ജനങ്ങള്‍ക്ക് ഉപയോഗിക്കാനാവാത്ത, കേടായ ഗോതമ്പാണ് പാക് ഭരണകൂടം അഫ്ഗാനിസ്ഥാന് നല്‍കിയത്. ഇന്ത്യ എപ്പോഴും അഫ്ഗാനിസ്ഥാനെ സഹായിച്ചിട്ടുണ്ട്.’ കഴിഞ്ഞ മാസമാണ് അയല്‍രാജ്യമായ അഫ്ഗാന്‍ ജനതയ്ക്ക് മാനുഷിക പരിഗണന വെച്ച്‌ ഇന്ത്യ ഗോതമ്പ് അയച്ചു തുടങ്ങിയത്.
2000 മെട്രിക് ടണ്‍ ഗോതമ്പുമായി ഇന്ത്യയുടെ രണ്ടാമത്തെ വാഹനവ്യൂഹം വ്യാഴാഴ്ച അമൃത്സറിലെ അട്ടാരിയില്‍ നിന്ന് പുറപ്പെട്ടു. അഫ്ഗാന്‍ ജനതയ്ക്കായി 50,000 മെട്രിക് ടണ്‍ ഗോതമ്പ് എന്ന ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണിത്, ഇത് ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാം പ്രകാരം വിതരണം ചെയ്യും.

Related Articles

Back to top button