KeralaLatest

കെഎസ്‌ആര്‍ടിസി, രാജ്യത്തെ മികച്ച ലക്ഷ്വറി ബസ്

“Manju”

തിരുവനന്തപുരം: രാജ്യത്തെ തന്നെ വോള്‍വോയുടെ ഏറ്റവും മികച്ച ലക്ഷ്വറി ബസ് വാങ്ങാനൊരുങ്ങുകയാണ് കെഎസ്‌ആര്‍ടിസി.
പുതിയ ബസ്സിന്റെ പ്രത്യേകതകള്‍ :  വോള്‍വോയുടെ ഷാസിയില്‍ വോള്‍വോ തന്നെയാണ് ആദ്യമായി പുതിയ ബസ്സിന്റെ ബോഡി നിര്‍മ്മിച്ചത്. സാധാരണ ഷാസികള്‍ മാത്രമാണ് വോള്‍വോ നിര്‍മ്മിക്കാറ് പതിവ്. 14 മീറ്ററോളം നീളമുള്ള ഷാസിയില്‍ 39 ബെര്‍ത്തുകളാണ് ആകെ ബസിനുള്ളത്. മികച്ച ലഗ്ഗേജ് സ്പേസും, സീറ്റിങ്ങും എടുത്ത് പറയണം. 12 സ്പീഡ് ഗിയര്‍ ബോക്സും, ഇലക്‌ട്രിക് എയര്‍ സസ്പെന്‍ഷന്‍, ഇലക്‌ട്രിക് ബ്രേക്കിങ്ങ് സിസ്റ്റം എന്നിവയും ബസിന്റെ ഫീച്ചറാണ്.
വോള്‍വോ ഡി8 കെ-6 460 എച്ച്‌ പി ഡീസല്‍ എഞ്ചിനാണ് ബസ്സിന്‍റേത്. വോള്‍വോ പറയുന്ന എല്ലാ സേഫ്റ്റി ഫീച്ചറുകളുമടങ്ങുന്ന വണ്ടിയുടെ ശരാശരി വില 1.5 കോടിയാണ് പ്രതീക്ഷിക്കുന്നത്. വോള്‍വോ ബസ് വിപണി സജീവമാകുന്നതിനാല്‍ കൂടുതല്‍ വില വര്‍ധന വരുന്ന വര്‍ഷങ്ങളില്‍ ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
2017-ന് ശേഷം ഇതാദ്യമായാണ് ഇത്രയും അത്യാധുനിക ബസ് കെഎസ്‌ആര്‍ടിസി വാങ്ങുന്നത്. വോള്‍വോ കൂടാതെ അശോക് ലെയ് ലാന്‍റിന്‍റേയും 72 എയര്‍ സസ്പെന്‍ഷന്‍ ബസുകള്‍ കെഎസ്‌ആര്‍ടിസി വാങ്ങുന്നുണ്ട്. 50 കോടിരൂപയാണ് സ്വിഫ്റ്റിനായി പുത്തന്‍ ബസു വാങ്ങാന്‍ സര്‍ക്കാര്‍ അനുവദിച്ചത്. ഇത്തരത്തില്‍ 100 പുതിയ ബസ്സുകളാണ് സ്വിഫ്റ്റിനായി എത്തുന്നത്.

Related Articles

Back to top button