KannurKasaragodKeralaLatest

വള്ള്യായി സത്സംഗം സ്വാമി ചൈതന്യ ജ്ഞാനതപസ്വി അദ്ധ്യക്ഷതവഹിച്ചു.

“Manju”

കൂത്തുപറമ്പ് : ശാന്തിഗിരി ആശ്രമത്തിലെ ഇരുപത്തിമൂന്നാമത് നവഒലി ജ്യോതിർദിനആഘോഷപരിപാടികയുടെ ഉദ്ഘാടന വേളയിൽ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി അദ്ധ്യക്ഷപ്രസംഗം നടത്തി. വള്ള്യായി ബ്രാഞ്ചാശ്രമത്തിൽ ഇന്ന് രാവിലെയാണ് മെയ് 6 വരെ നീണ്ടു നിൽക്കുന്ന സത്സംഗ പരമ്പരയ്ക്ക് തുടക്കമായത്. സ്വാമി ജനനന്മ ജ്ഞാനതപസ്വി, സ്വാമി ഗുരുമിത്രൻ ജ്ഞാനത്പസ്വി, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി, ജനനി അഭേദ ജ്ഞാനതപസ്വിനി, മറ്റ് ആശ്രമം ബ്രാഞ്ച് ചുമതലക്കാരായ സന്യാസി സന്യാസിനിമാർ, ബ്രഹ്മചാരി, ബ്രഹ്മചാരിണിമാർ എന്നിവർ ഒരുദിവസം നീണ്ടുനിൽക്കുന്ന സത്സംഗത്തിന് നേതൃത്വം നൽകും.

ഏകദിന സത്സംഗത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഗുരുഭക്തർ സംബന്ധിക്കും. തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും, സംസ്ഥാനത്തെ ജില്ലകളിലും ആഘോഷപരിപാടികളുടെ ഭാഗമായി സത്സംഗങ്ങൾ സംഘടിപ്പിക്കും.

മെയ് 6 നാണ് തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലും ലോകമൊട്ടാകെയുള്ള ആശ്രമ സ്ഥാപനങ്ങളിലും വിപുലമായ പരിപാടികളോടെ നവഒലി ജോതിർദിനം ആഘോഷിക്കുന്നത്. ആശ്രമ സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരു ആദിസങ്കൽപത്തിൽ ലയിച്ചതിന്റെ വാർഷികമാണ് ശാന്തിഗിരി പരമ്പര നവഒലി ജ്യോതിർദിനമായി ആചരിക്കുന്നത്.

Related Articles

Back to top button