ErnakulamKannurKasaragodKeralaLatest

നവഒലി ജ്യോതിർദിനം സംസ്ഥാനതല ഉദ്ഘാടനം സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നിർവഹിച്ചു.

“Manju”

കൂത്തുപറമ്പ് : ഇരുപത്തിമൂന്നാമത് നവഒലി ജ്യോതിർദിനആഘോഷപരിപാടികൾ ശാന്തിഗിരി ആശ്രമം വള്ള്യായി ബ്രാഞ്ചിൽ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിച്ചു. വള്ള്യായി ബ്രാഞ്ചാശ്രമത്തിൽ ഇന്ന് രാവിലെ 8 മണിക്കാണ് നവഒലി ജ്യോതിർദിനം ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചത്. മെയ് 6 വരെ നീണ്ടു നിൽക്കുന്ന സത്സംഗ പരമ്പരയാണ് ഇതിന്റെ ഭാഗമായി നടക്കുന്നത്. സ്വാമി ജനനന്മ ജ്ഞാനതപസ്വി സ്വഗതവും ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതസ്വി നവഒലി സന്ദേശവും നല്ർകി. സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി, ജനനി അഭേദ ജ്ഞാനതപസ്വിനി, മറ്റ് ആശ്രമം ബ്രാഞ്ച് ചുമതലക്കാരായ സന്യാസി സന്യാസിനിമാർ, ബ്രഹ്മചാരി, ബ്രഹ്മചാരിണിമാർ എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.

Related Articles

Back to top button