IndiaLatest

ഹല്‍ദ്വാനി മെഡിക്കല്‍ കോളേജില്‍ അതിക്രൂരമായി റാഗിംഗ്

“Manju”

ഉത്തരാഖണ്ഡ് :  ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളെ തല മുണ്ഡനം ചെയ്ത് ബാഗും ചുമന്ന് തല കുനിച്ച്‌ നടത്തി സീനിയര്‍ വിദ്യാര്‍ത്ഥികള്‍.  ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി മെഡിക്കല്‍ കോളേജില്‍ നിന്നാണ് റാഗിംഗിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ റാഗിംഗ് വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. ശക്തമായ നടപടി കുറ്റക്കാര്‍ക്ക് നല്‍കണമെന്നാണ് സംഭവത്തേക്കുറിച്ച്‌ ആളുകളുടെ പ്രതികരണം. 27 ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് റാഗിംഗിന് ഇരയായത്.
ചുമലില്‍ ബാഗ് ചുമന്ന് കൈകള്‍ പിന്നിലേക്ക് കെട്ടി തല കുനിച്ച്‌ മുണ്ഡനം ചെയ്ത തലയോടെ നിശബ്ദരായി ഇവര്‍ നടന്നു നീങ്ങുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ലാബ് കോട്ടും മാസ്കും ധരിച്ചാണ് ഇവര്‍ക്ക് നടക്കേണ്ടി വന്നത്. റോഡില്‍ എതിരെ വരുന്നവരുടെ മുഖത്ത് നോക്കരുതെന്ന കര്‍ശന നിര്‍ദ്ദേശത്തോടെയായിരുന്നു സീനിയേഴ്സിന്‍റെ പീഡനമുറ. പക്ഷെ വിദ്യാര്‍ത്ഥികളില്‍ നിന്ന് സംഭവത്തേക്കുറിച്ച്‌ പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നാണ് ഹല്‍ദ്വാനി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അരുണ്‍ ജോഷി ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്. വിദ്യാര്‍ത്ഥികള്‍ മുണ്ഡനം ചെയ്ത തലയുമായി ക്യാംപസില്‍ എത്തുന്നത് പതിവാണെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ക്കുന്നു. ചില വിദ്യാര്‍ത്ഥികള്‍ സൈനികരുടേതിന് സമാനമായ ഹെയര്‍ സ്റ്റൈല്‍ ചെയ്തുവരാറുണ്ട്. അതില്‍ അസാധാരണമായൊന്നും ഇല്ലെന്നാണ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കുന്നത്.

Related Articles

Back to top button