IndiaLatest

ജന്‍ ഔഷധി ദിവസ്; മണല്‍ തരികളിലൂടെ പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച്‌ സാന്റ് ആര്‍ട്ടിസ്റ്റ്

“Manju”

ഭുവനേശ്വര്‍: ജന്‍ ഔഷധി ദിവസിന്റെ ആഘോഷങ്ങള്‍ രാജ്യത്തുടനീളം ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി പുരിയിലെ സാന്റ് ആര്‍ട്ടിസ്റ്റിന്റെ കരവിരുതില്‍ മണല്‍ തരികളില്‍ തീര്‍ത്ത വിസ്മയം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ജന്‍ ഔഷധി ദിനത്തോട് അനുബന്ധിച്ച്‌ പ്രധാനമന്ത്രിയുടെയും, ജന്‍ ഔഷധി പദ്ധതിയുടെ പേരുമാണ് മണല്‍ തരികളില്‍ ഈ കലാകാരന്‍ തീര്‍ത്തിരിക്കുന്നത്. പുരി സ്വദേശിയായ സുദാം പ്രധാന്‍ എന്ന സാന്റ് ആര്‍ട്ടിസ്റ്റാണ് ഈ കലാസൃഷ്ടിയ്‌ക്ക് പിന്നില്‍. പുരിയിലെ ബീച്ചില്‍ തീര്‍ത്ത ഈ സാന്റ് ആര്‍ട്ട് കാണാന്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

2022 മാര്‍ച്ച്‌ 7ന് ജന്‍ ഔഷധി ദിവസിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്‍ ഔഷധി കേന്ദ്ര ഉടമകളുമായും, യോജനയുടെ ഗുണഭോക്താക്കളുമായും സംവദിക്കും. ഇന്ന് ഉച്ചയ്‌ക്ക് 12.30ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പ്രധാനമന്ത്രി സംവദിക്കുക.

രാജ്യത്തെ ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ജനറിക് മരുന്നുകള്‍ ഉയര്‍ന്ന നിലവാരത്തോടുകൂടി ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ‘ജന്‍ ഔഷധി-ജന്‍ ഉപയോഗി’ എന്നതാണ് ഈ വര്‍ഷത്തെ പരിപാടിയുടെ പ്രമേയം. മാര്‍ച്ച്‌ 1 മുതലാണ് രാജ്യത്തുടനീളം ജന്‍ ഔഷധി വാരം ആഘോഷിക്കുന്നത്. ജനറിക് മരുന്നുകളുടെ ഉപയോഗത്തെ കുറിച്ചും, ജന്‍ ഔഷധി യോജനയുടെ നേട്ടങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായാണ് ജന്‍ ഔഷധി വാരം ആചരിക്കുന്നത്.

ഇതിന്റെ ഭാഗമായി, ഈ ആഴ്ചയില്‍ ജന്‍ ഔഷധി സങ്കല്‍പ് യാത്ര, മാതൃ ശക്തി സമ്മാന്, ജന്‍ ഔഷധി ബല്‍ മിത്ര, ജന്‍ ഔഷധി ജന്‍ ജാഗരണ്‍ അഭിയാന്‍, ആവോ ജന്‍ ഔഷധി മിത്ര ബാനേ, ജന്‍ ഔഷധി ജന്‍ ആരോഗ്യ മേള തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. രാജ്യത്തുടനീളം ഏകദേശം 8,600ലധികം ജന്‍ ഔഷധി കേന്ദ്രങ്ങളാണ് എല്ലാ ജില്ലകളിലുമായി പ്രവര്‍ത്തിക്കുന്നത്.

Related Articles

Back to top button