HealthKeralaLatest

പപ്പായ കഴിക്കുന്നത്  സൂക്ഷിക്കേണ്ടത് എപ്പോള്‍…

“Manju”

പപ്പായ കഴിക്കുന്നത്  സൂക്ഷിക്കേണ്ടത് എപ്പോള്‍…

നമ്മുടെ വീട്ടു വളപ്പുകളില്‍ സര്‍വ സാധാരണമായി കാണുന്ന ഒരു പഴ വര്‍ഗം ആണ് പപ്പായ.പച്ചയായും പഴുത്തിട്ടും പപ്പായ മനുഷ്യര്‍ കഴിച്ചു വരുന്ന.പച്ച പപ്പായ ഉപ്പേരിയും കറിയും ഉണ്ടാക്കി ഭക്ഷിക്കുന്നു.പഴുത്ത മധുരമുള്ള പപ്പായ അല്ലാതെയും കഴിക്കുന്നു .വളരെ അധികം ആരോഗ്യ ഗുണങ്ങള്‍ ഉള്ള പപ്പായക്കും പാര്‍ശ്വ ഫലങ്ങള്‍ ഉണ്ട്.
ചില അവസ്ഥകളില്‍ പപ്പായ കഴിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യാറുണ്ട് .ഔഷധ ഗുണങ്ങള്‍ ഏറെ ഉള്ള പപ്പായ വിഷത്തിന്റെ ഫലം നല്‍കുന്ന അവസരങ്ങളുമുണ്ട് .രക്ത സമ്മര്‍ദത്തിന് മരുന്ന് കഴിക്കുന്നവര്‍ ഒരു കാരണ വശാലും പപ്പായ അതിനൊപ്പം കഴിക്കരുത് .കാരണം രക്ത സമ്മര്‍ദം ക്രമാതീതമായി കുറച്ചു ആരോഗ്യത്തിനെ സാരമായി ബാധിക്കും ഇത്
മരണം വരെ സംഭവിക്കാവുന്ന ഒരു അവസ്ഥ ആണിത് .അത് പോലെ പുരുഷന്മാരുടെ പ്രത്യുത്പാദന ശേഷി കുറയ്ക്കുന്ന ഒരു പഴം ആണ് പപ്പായ .ബീജത്തിന്റെ അളവിനെയും ചലനത്തെയും ഇത് സാരമായി ബാധിക്കുന്നു .
പപ്പായയില്‍ അടങ്ങിയിരിക്കുന്ന ലാറ്റക്സ് പലരിലും അലര്‍ജി ഉണ്ടാക്കുന്നു .ഗര്‍ഭാവസ്ഥയില്‍ പപ്പായ കഴിക്കുന്നത് മൂലം അബോര്‍ഷന്‍ സംഭവിക്കാന്‍ ഇഡാ ഉണ്ട് .അതിനാല്‍ ഗര്‍ഭിണികള്‍ ആരംഭത്തില്‍ പപ്പായ കഴിക്കുന്ന ശീലം മാറ്റണം .പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ ജനതിക വൈകല്യങ്ങള്‍ ഉണ്ടാക്കുന്നു എന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
അധികമായി പപ്പായ കഴിക്കുന്നത് അന്ന നാളത്തിനു തടസ്സം ഉണ്ടാകുന്നതിനാല്‍ പപ്പായ കഴിക്കുന്നതില്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട് .അധികമായാല്‍ അമൃതം വിഷം എന്ന് പറയും പോലെ ഒരു നിയന്ത്രണം ഏര്‍പ്പെടുത്തി വേണം പപ്പായ കഴിക്കുവാന്‍

Related Articles

Back to top button