IndiaLatest

പൊതുമേഖല സ്ഥാപനങ്ങളുടെ ആസ്തി വരുമാനമാക്കുന്നു

“Manju”

ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനങ്ങളുടെ ആസ്തികള്‍ ധനസമ്പാദന മാര്‍ഗമാക്കുന്നതിന് സര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയില്‍ കോര്‍പറേഷന്‍ രൂപീകരിച്ചു. നാഷണല്‍ ലാന്‍ഡ് മോണിറ്റൈസേഷന്‍ കോര്‍പറേഷന് (എന്‍എല്‍എംസി)കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കി. കോര്‍പറേഷന്‍ സ്ഥാപിക്കുന്നതിന് 5,000 കോടി രൂപയുടെ പ്രാരംഭ ഓഹരി മൂലധനം അനവദിച്ചിട്ടുണ്ട്.

കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെയും വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും മിച്ചഭൂമിയും കെട്ടിടങ്ങളും വരുമാനമാക്കിമാറ്റുകയാണ് ലക്ഷ്യം. ഇതിനായി ഭൂമിയും കെട്ടിടങ്ങളും കോര്‍പറേഷന്‍ ഏറ്റെടുക്കും. ഉടമസ്ഥാവകാശം കൈമാറാതെ കരാര്‍ അടിസ്ഥാനത്തില്‍ നിശ്ചിത കാലയളവിലേയ്ക്ക് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

 

Related Articles

Back to top button