InternationalLatest

ലോക പ്രസിദ്ധ മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ ഐജാസ് അഹമ്മദ് അന്തരിച്ചു

“Manju”

കാലിഫോര്‍ണിയ; പ്രശസ്‌ത മാര്‍ക്‌സിസ്‌റ്റ്‌ ചിന്തകനും രാഷ്‌ട്രീയ നിരീക്ഷകനുമായ ഐജാസ്‌ അഹമ്മദ്‌ (81) അന്തരിച്ചു. കാലിഫോര്‍ണിയയിലെ വീട്ടില്‍വച്ചാണ്‌ അന്ത്യം. രോഗബാധിതനായതിനെത്തുടര്‍ന്ന്‌ ചികിത്സയിലായിരുന്ന ഐജാസ്‌ അഹമ്മദ്‌ കുറച്ചുദിവസങ്ങള്‍ക്ക്‌ മുമ്പാണ്‌ ആശുപത്രിവിട്ടത്‌.

യുഎസിലും കാനഡയിലുമടക്കം നിരവധി യൂണിവേഴ്‌സിറ്റികളില്‍ വിസിറ്റിങ്‌ പ്രൊഫസറായിരുന്ന അദ്ദേഹം 2017ല്‍ കാലിഫോര്‍ണിയ സര്‍വകലാശാല യു.സി ഇര്‍വിന്‍ സ്‌കൂള്‍ ഓഫ് ഹ്യുമാനിറ്റീസില്‍ കംപാരിറ്റീവ് ലിറ്ററേചര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ചാന്‍സലേഴ്‌സ് പ്രൊഫസര്‍ പദവിയില്‍ പ്രവേശിച്ചു. ഫ്രണ്ട്‌ലൈനില്‍ എഡിറ്റോറിയല്‍ കണ്‍സള്‍ട്ടന്റായും, ന്യൂസ്‌ക്ലിക്കില്‍ ന്യൂസ്‌ അനലിസ്‌റ്റായും പ്രവര്‍ത്തിച്ചിണ്ട്‌.

പ്രഭാത് പട്‌നായിക്കിനും ഇര്‍ഫാന്‍ ഹബീബിനുമൊപ്പം രചിച്ച എ വേള്‍ഡ് ടു വിന്‍: എസ്സേയ്‌സ് ഓണ്‍ ദ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോപ്രധാന കൃതികളിലൊന്നാണ്. 1941ല്‍ ഉത്തര്‍പ്രദേശില്‍ ജനിച്ച ഐജാസ് അഹമ്മദിന്റെ കുടുംബം വിഭജനത്തിന് ശേഷം പാകിസ്ഥാനിലേക്ക് കുടിയേറുകയായിരുന്നു.

Related Articles

Back to top button