InternationalLatest

വനിതാ ഏകദിന ക്രിക്കറ്റ് ലോകപ്പില്‍ ഇന്ത്യയ്ക്ക് തോല്‍വി

“Manju”

വനിതാ ഏകദിന ക്രിക്കറ്റ് ലോകപ്പില്‍ ഇന്ത്യയ്ക്ക് തോല്‍വി. ആതിഥേയരായ ന്യൂസിലന്‍ഡ് 62 റണ്‍സിന് ഇന്ത്യയെ തോല്‍പ്പിച്ചു. മികച്ച ബാറ്റിംഗ് പുറത്തെടുത്ത അമി സറ്റര്‍ദ് വൈറ്റാണ് പ്ലെയര്‍ ഓഫ് ദി മാച്ച്‌. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെടുത്തു. 75 റണ്‍സെടുത്ത അമി സറ്റര്‍ദ് വൈറ്റാണ് കീവീസ് നിരയിലെ ടോപ് സ്കോറര്‍ . അമേലിയ കെര്‍ അര്‍ധസെഞ്ചുറി നേടി. ഇന്ത്യന്‍ നിരയില്‍ പൂജ വസ്ട്രാര്‍ക്കര്‍ 4 വിക്കറ്റ് വീഴ്ത്തി.

വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 46.4 ഓവറില്‍ 198 റണ്‍സിന് എല്ലാവരും പുറത്തായി. 71 റണ്‍സെടുത്ത വൈസ് ക്യാപ്ടന്‍ ഹര്‍മന്‍പ്രീത് കൌറാണ് ടോപ് സ്കോറര്‍. സ്മൃതി മന്ദാന 6 റണ്‍സിനും ക്യാപ്റ്റന്‍ മിതാലി രാജ് 31 റണ്‍സിനും പുറത്തായി. ന്യൂസിലന്‍ഡ് നിരയില്‍ ലീ തഹുഹുവും അമേലിയ കെറും 3 വിക്കറ്റ് വീതം വീഴ്ത്തി. 3 മത്സരങ്ങളില്‍ കീവീസിന്റെ രണ്ടാം ജയമാണിത്. ശനിയാഴ്ച വിന്‍ഡീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Related Articles

Back to top button