KeralaLatest

പറന്നു പോയ കടല്‍കാക്കയെ പിടിച്ച്‌ ഭക്ഷിച്ച്‌ കുരങ്ങ്

“Manju”

ആ കാശത്ത് കൂടി പറന്നു പോയ കടല്‍കാക്കയെ പിടിച്ച്‌ തൊലി പൊളിച്ച്‌ ഭക്ഷിച്ച്‌ കുരങ്ങന്‍. ചെഷെയറിലെ ചെസ്റ്റര്‍ മൃഗശാലയിലാണ് സംഭവം. 20 അടി ഉയരത്തിലുള്ള ഒരു കുറ്റിയില്‍ കയറിയ കുരങ്ങ് ആകാശത്ത് കൂടി പറന്ന കടല്‍കാക്കയെ കൈ കൊണ്ട് പിടിച്ച്‌ അടിച്ച്‌ കൊന്ന ശേഷം തൊലി പൊളിച്ച്‌ ഭക്ഷിക്കുക ആയിരുന്നു. ഫെബ്രുവരി 26നാണ് സംഭവം. കൊരങ്ങന്റെ സ്വഭാവ രീതി കണ്ട മൃഗശാലയിലുള്ളവര്‍ അമ്പരക്കുകയും ചെയ്തു.
ആകാശത്ത് കൂടി പറന്നു പോയ കടല്‍കാക്കയില്‍ ഒരെണ്ണത്തെ കൈകൊണ്ട് എത്തി പിടിക്കുകയും യാതൊരു ഭാവ വ്യത്യാസവുമില്ലാതെ തൊലിപൊളിച്ച്‌ തിന്നുകയുമായിരുന്നു. മൃഗശാല കാണാനെത്തിയ ബെക്ക് ആഡംസണ്‍ എന്ന 32കാരനാണ് ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കടല്‍കാക്കയെ കൊന്ന് കൈകളില്‍ ചോരയുമായി നിന്ന കൊരങ്ങനെ കണ്ട് പലരും ഭയപ്പെട്ടു.

Related Articles

Back to top button