LatestThiruvananthapuram

കേരളത്തിന്റെ ദീര്‍ഘകാല വികസനം ലക്ഷ്യമിട്ടുള്ള ബജറ്റെന്ന് ധനമന്ത്രി

“Manju”

തിരുവനന്തപുരം: കേരളത്തിന്റെ ദീര്‍ഘകാല ലക്ഷ്യം വെച്ചുള്ള ബജറ്റാണ് ഇന്നവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. അതിനാല്‍ ഭരണ പക്ഷത്തിനൊപ്പം പ്രതിപക്ഷത്തിന്റെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് അവതരണത്തിനായി സഭയിലേക്ക് പോകും മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലഗോപാലിന്റെ രണ്ടാമത്തെ ബജറ്റാണ് ഇന്നവതരിപ്പിക്കുന്നത്. ബജറ്റവതരണം കാണാന്‍ കുടുംബാംഗങ്ങളും സഭയിലേക്ക് എത്തുന്നുണ്ട്.

ജനങ്ങള്‍ക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടാക്കില്ല. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള നടപടികളുണ്ടാകുമെന്നും ധനമന്ത്രി വ്യക്തമാക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെ ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ക്കുളള സാധ്യത കുറവാണ്. വിവിധ നികുതികള്‍ വര്‍ദ്ധിപ്പിച്ചേക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധി കാലത്ത് പിടിച്ചുനില്‍ക്കാന്‍ ബജറ്റില്‍ എന്തു ചെയ്യുമെന്നാണ് കേരളം കാത്തിരിക്കുന്നത്.

 


Related Articles

Back to top button