KeralaLatest

ലോട്ടറിയടിച്ചാല്‍ പ്രത്യേക പരിശീലനം

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറിയടിക്കുന്നവര്‍ക്ക് പണം വിനിയോഗിക്കാന്‍ പ്രത്യേക പരിശീലനം വേണമെന്ന് ബജറ്റില്‍ നിര്‍ദേശം. വലിയ തുക സമ്മാനമായി ലഭിക്കുന്നവര്‍ക്ക് തുകയുടെ വിനിയോഗം സംബന്ധിച്ച്‌ ഭാഗ്യക്കുറി വകുപ്പിന്‍റെ നേതൃത്വത്തില്‍ സാമ്ബത്തിക വിദഗ്ധരുമായി ചേര്‍ന്ന് ധനകാര്യ മാനേജ്‌മെന്‍റില്‍ പരിശീലനം നല്‍കും.
ഭാഗ്യക്കുറി ടിക്കറ്റില്‍ നിലവിലുള്ളതിനെക്കാള്‍ മെച്ചപ്പെട്ട സുരക്ഷാ സംവിധാനം ഒരുക്കും. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ലോട്ടറികള്‍ പൂര്‍ണമായി പുനഃസ്ഥാപിക്കും. കോവിഡിന് മുമ്ബുണ്ടായിരുന്ന സ്ഥിതിയിലേക്ക് ലോട്ടറികളുടെ ഘടനയും പ്രവര്‍ത്തനങ്ങളും എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ബജറ്റില്‍ പറയുന്നു.
എഴുത്തുലോട്ടറി പോലുള്ള അനധികൃത ഭാഗ്യക്കുറികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പ്രത്യേക സെല്‍ രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കെഎഫ്‌സിയുടെ വായ്പ ആസ്തി 10,000 കോടിയായി ഉയര്‍ത്തും. സംരംഭകത്വ വികസനത്തിന് 500 കോടി വായ്പ അനുവദിച്ചു. പലിശയിളവിന് 18 കോടി അനുവദിച്ചെന്നും ധനമന്ത്രി വ്യക്തമാക്കി.
ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍
15 വര്‍ഷത്തിന് മുകളിലുള്ള പഴയ വാഹനങ്ങളുടെ ഹരിത നികുതി 50 ശതമാനം വര്‍ദ്ധിപ്പിക്കും.
രണ്ട് ലക്ഷം രൂപ വരെയുള്ള മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ മോട്ടോര്‍ വാഹന നികുതി ഒരു ശതമാനം വര്‍ദ്ധിപ്പിക്കും.
രജിസ്‌ട്രേഷന്‍ വകുപ്പില്‍ അണ്ടര്‍ വാല്യുവേഷന്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിനുള്ള കോമ്ബൗണ്ടിംഗ് പദ്ധതി അടുത്ത സാമ്ബത്തികവര്‍ഷത്തിലേക്ക് നീട്ടും.
ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ദ്ധിപ്പിക്കും.
എല്ലാ സ്ലാബുകളിലേയും അടിസ്ഥാന ഭൂനികുതി നിരക്ക് വര്‍ധിപ്പിക്കും
ഭൂമിയുടെ ന്യായവില പത്ത് ശതമാനമാണ് കൂട്ടിയത്. ഇതുവഴി 200 കോടി യുടെ അധിക വരുമാനം ഖജനാവിലെത്തും.
ഭൂമിയുടെ ന്യായ വിലയിലെ അപാകതകള്‍ പരിശോധിക്കാനും ഇതിനായി ഉന്നതതല സമിതിയെ രൂപീകരിക്കാനും തീരുമാനമായി.
അബദ്ധത്തില്‍ കൂടുതല്‍ തുക പ്രളയ സെസ്സ് ആയി അടച്ചവര്‍ക്ക് റീഫണ്ട് നല്‍കുന്നതിന് നിയമത്തില്‍ ഭേദഗതി വരുത്തും.
ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ 40.476 ന് മുകളില്‍ പുതിയ സ്ലാബ് ഏര്‍പ്പെടുത്തും
മോട്ടോര്‍ വാഹന നികുതി ഒരു ശതമാനം വര്‍ധിപ്പിച്ചു. ഇതുവഴി 10 കോടി രൂപയുടെ അധിക വരുമാനമാണ് ലക്ഷ്യം.
മോട്ടോര്‍ വാഹന നികുതി കുടിശിക അടച്ചു തീര്‍ക്കല്‍ പദ്ധതി തുടരും
അതേസമയം ബാര്‍ ഹോട്ടലുകളുടെ റിട്ടേണ്‍ സമര്‍പ്പിക്കാനുള തീയതി മാര്‍ച്ച്‌ 31 വരെ നീട്ടിയിട്ടുണ്ട്. ഏപ്രില്‍ 30 നകം നികുതി അടച്ചു തീര്‍ക്കണം
കാരവന്‍ വാഹനങ്ങള്‍ക്ക് നല്‍കേണ്ടിയിരുന്ന നികുതി കുറച്ചിട്ടുണ്ട്. സ്വകയര്‍ ഫീറ്റ് അടിസ്ഥാനപ്പെടുത്തി അടച്ചുകൊണ്ടിരുന്ന നികുതി 1000 രൂപയില്‍ നിന്ന് സ്‌ക്വയര്‍ ഫീറ്റിന് 500 രൂപയാക്കിയിട്ടുണ്ട്.
വിവിധ നികുത നിര്‍ദ്ദേശങ്ങളിലൂടെ ആകെ 602 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button