KeralaLatest

ബാങ്കില്‍ FD യുണ്ടോ ? എങ്കില്‍ ഇത് ശ്രദ്ധിക്കൂ..

“Manju”

വരും നാളിലേയ്ക്കുള്ള കരുതല്‍ എന്ന നിലയ്ക്ക് മിക്കവാറും എല്ലാ ആളുകളും സ്ഥിര നിക്ഷേപ പദ്ധതികളെയാണ് ആശ്രയിക്കുന്നത്. പലിശ കുറവാണ് എങ്കിലും ഇന്ത്യയിലെ സാധാരണക്കാര്‍ ഇന്നും സ്ഥിര നിക്ഷേപങ്ങളെയാണ് ആശ്രയിക്കുന്നത്. മറ്റ് നിക്ഷേപങ്ങളില്‍ നിന്നും വ്യത്യസ്തമായി താരതമ്യേന ഉയര്‍ന്ന പലിശ നിരക്കാണ് ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത്.

കഴിഞ്ഞ കുറെ മാസങ്ങളായി, നിരവധി ബാങ്കുകള്‍ അവരുടെ സ്ഥിര നിക്ഷേപ പദ്ധതികളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കൊറോണ മഹാമാരി മൂലം Fixed Deposit പലിശ നിരക്കുകള്‍ വെട്ടിക്കുറച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ബാങ്കുകള്‍ വീണ്ടും FD പലിശ നിരക്ക് ഉയര്‍ത്തുകയാണ്. എന്നാല്‍, സ്ഥിരനിക്ഷേപങ്ങളുമായി (Fixed DeposiT) ബന്ധപ്പെട്ട നിയമങ്ങളില്‍ കാതലായ മാറ്റം വരുത്തിയിരിയ്ക്കുകയാണ് RBI. നിങ്ങള്‍ ബാങ്കുകളില്‍ സ്ഥിര നിക്ഷേപം നടത്തിയിട്ടുണ്ട് എങ്കില്‍ ഈ നിയമങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. കാരണം, ഈ നിയമങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്ക് കനത്ത സാമ്ബത്തിക നഷ്ടം നേരിടേണ്ടി വന്നേക്കാം.

സ്ഥിര നിക്ഷേപവുമായി ബന്ധപ്പെട്ട് RBI നടപ്പാക്കിയിരിയ്ക്കുന്ന പുതിയ നിയമങ്ങള്‍ എന്തൊക്കെയാണ്?

1. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ തുക പിന്‍വലിച്ചില്ല എങ്കില്‍ നിങ്ങള്‍ക്ക് നിക്ഷേപ തുകയ്ക്ക് കുറഞ്ഞ പലിശയായിരിയ്ക്കും ലഭിക്കുക.

2. കാലാവധി പൂര്‍ത്തിയായതിനുശേഷം തുക നിങ്ങള്‍ ക്ലെയിം ചെയ്യുന്നില്ലെങ്കില്‍ ലഭിക്കുന്ന പലിശ സേവിംഗ്സ് അക്കൗണ്ടില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് തുല്യമായിരിക്കും.

3. നിലവില്‍ ബാങ്കുകള്‍ 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ ദൈര്‍ഘ്യമുള്ള FD-കള്‍ക്ക് 5% ത്തില്‍ കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.

4. സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് ഏകദേശം 3% മുതല്‍ 4% വരെയാണ്.

5. RBI നടപ്പാക്കിയിരിക്കുന്ന ഈ പുതിയ നിയമം എല്ലാ വാണിജ്യ ബാങ്കുകള്‍, ചെറുകിട ധനകാര്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പ്രാദേശിക പ്രാദേശിക ബാങ്കുകള്‍ എന്നിവയിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബാധകമായിരിക്കും.

6. RBI നടപ്പാക്കിയിരിയ്ക്കുന്ന പുതിയ നിയമം അനുസരിച്ച്‌ കാലാവധി പൂര്‍ത്തിയായതിന് ശേഷം സ്ഥിര നിക്ഷേപങ്ങള്‍ക്ക് FD പലിശ ലഭിക്കില്ല.

7. സ്ഥിരനിക്ഷേപങ്ങളുടെ (F D) കാലാവധി പൂര്‍ത്തിയാവുന്നതോടെ അത് പിന്‍വലിക്കുകയാണ് ഉത്തമം. തുക പിന്‍വലിച്ച്‌ പുതിയ സ്ഥിര നിക്ഷേപം (F D)ആരംഭിക്കുകയോ മറ്റ് ഇടപാടുകള്‍ക്ക് വിനിയോഗിക്കുകയോ ആവാം.

Related Articles

Back to top button