KeralaLatest

നിര്‍ത്തിയിട്ട റെയ്ഞ്ച് റോവര്‍ കാര്‍ കത്തിനശിച്ചു

“Manju”

കോഴിക്കോട് : നിര്‍ത്തിയിട്ട കാറിന് തീപിടിച്ച്‌ കത്തി നശിച്ചു. കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ ടര്‍ഫില്‍ കളിക്കാന്‍ എത്തിയയാളുടെ റെയ്ഞ്ച് റോവര്‍ വെലാര്‍ കാറാണ് കത്തി നശിച്ചത്. ശനിയാഴ്ച രാവിലെ 7.15-ഓടെയാണ് സംഭവം. കോഴിക്കോട് സ്വദേശിയായ വ്യാപാരി പ്രജീഷിന്റെ കെ എല്‍ 11 ബി വി 6666 നമ്പര്‍ കാറാണ് കത്തിനശിച്ചത്. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് തീ അണച്ചത്.

ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കാന്‍ എത്തിയതായിരുന്നു പ്രജീഷ്. ഒന്നര മാസം മുമ്പാണ് ഇദ്ദേഹം ഈ കാര്‍ വാങ്ങിയത്. കാര്‍ പൂര്‍ണമായും നശിച്ചിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. കാര്‍ ടര്‍ഫില്‍ നിര്‍ത്തി ആളുകള്‍ ഇറങ്ങിയ ഉടനായിരുന്നു തീപിടുത്തം. കാറില്‍ നിന്ന് പുക ഉയരുകയും ഉടന്‍ തീപിടിക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

Related Articles

Back to top button