LatestThiruvananthapuram

ഉപദോക്തൃ ദിനത്തില്‍ 5 പുതിയ പദ്ധതികള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

“Manju”

തിരുവനന്തപുരം ; ഭക്ഷ്യ പൊതുവിതരണ രംഗത്ത് ഒട്ടേറെ പരിഗണന നല്‍കിയ ബജറ്റ് ആയിരുന്നു ഇത്തവണത്തേതെന്ന് മന്ത്രി ജി.ആര്‍.അനില്‍. സഞ്ചരിക്കുന്ന റേഷന്‍ ഷോപ്പ് പദ്ധതി ബജറ്റില്‍ അനുവദിച്ചതിലൂടെ ഉള്‍പ്രദേശങ്ങളില്‍ വരെ റേഷന്‍, ജനങ്ങള്‍ക്ക് എത്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകരുടെ ആവശ്യം അനുസരിച്ച്‌ 24 മണിക്കൂറിനകം അവര്‍ക്ക് സംഭരിച്ച നെല്ലിന്റെ തുക നല്‍കി. 28 രൂപയായിരുന്ന തുക ഇപ്പോള്‍ 28.20 രൂപയായി വര്‍ധിപ്പിച്ചു. കേരളത്തിന്റെ പുറത്ത് ഒരു സംസ്ഥാനത്തും 18 രൂപയില്‍ കൂടുതല്‍ കര്‍ഷകര്‍ക്ക് കൊടുക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

മാര്‍ച്ച്‌ 15 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയുന്ന പദ്ധതികള്‍                                                                                                            * റേഷന്‍ കടകളുടെ ഓണ്‍ലൈന്‍ പരിശോധന FPS MOBILE എന്ന മൊബൈല്‍ ആപ്പിന്റെ സംവിധാനം ഏര്‍പ്പെടുത്തും.                          * സിവില്‍ സപ്ലൈസ് വകുപ്പിന് കീഴില്‍ ഉള്ള DSO, TSO ഉള്‍പ്പടെ 101 ഓഫീസുകള്‍ പൂര്‍ണമായി ഇ ഓഫീസ് സംവിങാനത്തിലേയ്ക്ക്            * വാതില്‍പ്പടി വിതരണം നടത്തുന്ന വാഹനങ്ങള്‍ക്ക് ജി പി എസ് ട്രാക്കിംഗ് സംവിധാനം.                                                                  * ഓപ്പറേഷന്‍ ജാഗ്രത വില്പന നടത്തുന്ന ഉത്പനങ്ങള്‍ക്ക് ബില്ല് നല്‍കുന്നുണ്ടോ, വില വിവര പട്ടിക കടയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ, റേഷന്‍ കടയില്‍ ഉപയോഗിക്കുന്ന അളവ് തൂക്ക ഉപകരണങ്ങളുടെ കൃത്യത എന്നിവ പരിശോധിക്കും                                                               * ഓപ്പറേഷന്‍ ക്ഷമത പെട്രോള്‍ ഡീസല്‍ വിതരണം ചെയ്യുന്ന ഇന്ധനത്തിന് അളവ് കൃത്യത, പമ്പിലെ ഉപകരണങ്ങള്‍ യഥാസമയം മുദ്ര പഠിപ്പിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങള്‍ പരിശോധിക്കും.

13 പുതിയ റേഷന്‍ കടകള്‍ ആരംഭിച്ചു. ദീര്‍ഘദൂരം സഞ്ചരിച്ച്‌ റേഷന്‍ വാങ്ങാന്‍ പോകുന്നത് ഒഴിവാക്കാനായി. കാര്‍ഡുകള്‍ സ്മാര്‍ട്ട്‌ കാര്‍ഡ് ആകുന്നു. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം 58 മാവേലി സ്റ്റോറുകള്‍ ആരംഭിച്ചു. നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായി ഈ മാസം 15 ഉപദോക്തൃ ദിനത്തില്‍ അഞ്ച് പുതിയ പദ്ധതികള്‍ മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

 

Related Articles

Back to top button