IndiaLatest

‘വിജയത്തിന് ഒരു മന്ത്രം മാത്രമേയുള്ളൂ ‘

“Manju”

അഹമ്മദാബാദ്: ജീവിതത്തില്‍ കുറുക്കുവഴികള്‍ സ്വീകരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുവാക്കളെ ഉപദേശിച്ചു. കുറുക്കുവഴിയുടെ പാത എപ്പോഴും ഹ്രസ്വകാലത്തേക്കു മാത്രമാണ്. ‘വിജയത്തിന് ഒരേയൊരു മന്ത്രമേയുള്ളൂ – ‘ദീര്‍ഘകാല ആസൂത്രണവും നിരന്തര പ്രതിബദ്ധതയും’. ഒരു വിജയവും എല്ലാക്കാലത്തേക്കുമായിരിക്കില്ല, ഒരു പരാജയവും നമ്മുടെ അവസാന സ്റ്റോപ്പ് ആകില്ല’, അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പതിനൊന്നാമത് ഖേല്‍ മഹാകുംഭ് അഹമ്മദാബാദില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. സ്റ്റേഡിയത്തില്‍ യുവാക്കളുടെ ഊര്‍ജത്തിന്റെയും ആവേശത്തിന്റെയും സമുദ്രം ശ്രദ്ധയില്‍പ്പെട്ട പ്രധാനമന്ത്രി ഇത് കേവലം കായിക മഹാകുംഭമല്ലെന്നും ഗുജറാത്തിന്റെ യുവശക്തിയുടെ മഹാകുംഭം കൂടിയാണെന്നും പറഞ്ഞു.

മഹാമാരി കാരണം രണ്ട് വര്‍ഷമായി മഹാകുംഭം നടന്നിട്ടില്ലെന്നും എന്നാല്‍ ഈ മഹത്തായ പരിപാടി കായിക താരങ്ങളില്‍ പുതിയ ആത്മവിശ്വാസവും ഊര്‍ജവും നിറച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ’12 വര്‍ഷം മുമ്പ് ഞാന്‍ വിതച്ച വിത്ത് ഇന്ന് ഒരു വലിയ ആല്‍മരമായി മാറിയിരിക്കുന്നു’, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ കായിക മേള ആരംഭിച്ച പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Back to top button