EntertainmentKeralaLatest

സിദ്ദീഖിന്റെ മകന്റെ കല്യാണം കൂടാന്‍ മോഹന്‍ലാലും മമ്മൂട്ടിയും

“Manju”

നടന്‍ സിദ്ദീഖിന്റെ മകന്റെ കല്യാണത്തില്‍ പങ്കെടുത്ത് മോഹന്‍ലാലും മമ്മൂട്ടിയും. സിദ്ദീഖിന്റെ മകനും അഭിനേതാവുമായ ഷഹീന്‍ സിദ്ദീഖും അമൃത ദാസുമായുള്ള വിവാഹത്തിനാണ് മമ്മൂട്ടിയും മോഹന്‍ലാലും എത്തിയത്. വരനും വധുവിനുമൊപ്പം നില്‍ക്കുന്ന ഇരുവരുടെയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. മോഹന്‍ലാലിനൊപ്പം ആന്‍ണി പെരുമ്പാവൂരും എത്തിയിരുന്നു.
അതേസമയം മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ സക്‌സസ് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വിജയകരമായി പ്രദര്‍ശനം തുടരാന്‍ അവസരമൊരുക്കിയ എല്ലാവര്‍ക്കും ടീം നന്ദി അറിയിച്ചു. നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായി രംഗത്തെത്തിയത്. റിലീസ് ദിനം മുതല്‍ മികച്ച ബോക്‌സ് ഓഫീസ് കളക്ഷനാണ് ഭീഷ്മ പര്‍വ്വത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രം 50 കോടി ക്ലബിലെത്തിയ വിവരം ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരുന്നു.

Related Articles

Back to top button