LatestThiruvananthapuram

നിര്‍മ്മാണങ്ങള്‍ക്ക് സംയുക്ത ടെന്‍ഡര്‍ നടപ്പാക്കും

“Manju”

തിരുവനന്തപുരം:പൊതുമരാമത്ത് വകുപ്പിന്റെ നി‍ര്‍മ്മാണങ്ങള്‍ക്ക് ഇനി മുതല്‍ സംയുക്ത ടെന്‍ഡ‍ര്‍ നല്‍കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.വിഷയത്തില്‍ വകുപ്പ് തീരുമാനം എടുത്തതായി മന്ത്രി നിയമസഭയെ അറിയിച്ചു. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം കെട്ടിടങ്ങള്‍ ഇലക്‌ട്രിക്ക് ജോലികള്‍ക്കായി വീണ്ടും പൊളിക്കുന്നത് ഇനി അനുവദിക്കില്ല. ഈ സാഹചര്യം ഒഴിവാക്കാനാണ് നി‍ര്‍മ്മാണ ജോലികള്‍ക്ക് സംയുക്ത ടെന്‍ഡ‍ര്‍ നടപ്പാക്കുന്നത്. ജോലികള്‍ പൂര്‍ത്തിയാകാത്തതുകൊണ്ട് പല കെട്ടിടങ്ങളും തുറന്നു കൊടുക്കാന്‍ പറ്റുന്നില്ല. സംയുക്ത ടെന്‍ഡര്‍ നടപ്പാക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി.

’16 സ്ട്രെച്ചുകളായി സംസ്ഥാനത്തെ ദേശീയപാത വികസനം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ബാക്കിയുള്ള സ്ട്രെച്ചുകള്‍ക്ക് ഇതിനോടകം നി‍ര്‍മ്മാണ കരാര്‍ നല്‍കി കഴിഞ്ഞു. ദേശീയപാത വികസനത്തിന് ആവശ്യമായ ഭൂമിയുടെ 91.77 ശതമാനവും ഏറ്റെടുത്തു കഴിഞ്ഞു’നിയമസഭയെ മന്ത്രി മുഹമ്മദ് റിയാസ് രേഖാമൂലം അറിയിച്ചു.

Related Articles

Back to top button