IndiaLatest

ആകാശത്ത് സൂര്യന് ചുറ്റും ഹാലോ പ്രതിഭാസം

“Manju”

ബംഗളൂരു: ദിവസങ്ങള്‍ക്കുശേഷം മഴമേഘങ്ങള്‍ ഒഴിഞ്ഞ തെളിഞ്ഞ ആകാശത്ത് സൂര്യന് ചുറ്റും മഴവില്‍ നിറത്തില്‍ പ്രകാശ വലയം. ബംഗളൂരുവിലാണ് തിങ്കളാഴ്ച രാവിലെ സൂര്യന് ചുറ്റും മഴവില്‍ വലയം ദൃശ്യമായത്. മനോഹരമായ ഈ ദൃശ്യം ക്യാമറകളില്‍ പകര്‍ത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി പേരാണ് പങ്കുവെച്ചത്. തിങ്കളാഴ്ച രാവിലെ 11ഒാടെ ദൃശ്യമായ പ്രകാശ വലയം ഒരു മണിക്കൂറോളം നീണ്ടുനിന്നു. ചുവപ്പും നീലയും മറ്റു നിറങ്ങളും ഇടകലര്‍ന്നാണ് മഴവില്‍ നിറത്തില്‍ പ്രകാശ വലയം പ്രത്യക്ഷപ്പെട്ടത്. അത്ഭുത ദൃശ്യമെന്ന വിശേഷണവുമായി നിരവധി പേരാണ് ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.

സാധാരണയായി അര്‍ധവൃത്താകൃതിയിലുള്ള മഴവില്ലാണ് ആകാശത്ത് കാണാറുള്ളത്. എന്നാല്‍, ഇതില്‍നിന്നും വ്യത്യസ്തമായി പൂര്‍ണ വൃത്താകൃതിയില്‍ സൂര്യന് ചുറ്റുമാണ് പ്രകാശ വലയം പ്രത്യക്ഷപ്പെട്ടത്. ഹാലോ പ്രതിഭാസമാണെന്നാണ് ഇതിനെ ശാസ്ത്രലോകം വിശദീകരിക്കുന്നത്.

Related Articles

Back to top button