InternationalLatest

ക്ലാസ് മുറികളിലെ സാമൂഹിക അകലം ഒഴിവാക്കും

“Manju”

റിയാദ്: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച്‌ സൗദി വിദ്യാഭ്യാസ മന്ത്രാലയം. ക്ലാസ് മുറികളില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏര്‍പ്പെടുത്തിയിരുന്ന സാമൂഹിക അകലം ഒഴിവാക്കാന്‍ സൗദി വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. ഇതുസംബന്ധിച്ച നിര്‍ദ്ദേശം രാജ്യത്തെ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുന്ന മന്ത്രാലയത്തിന് കീഴിലുള്ള വകുപ്പുകള്‍ക്ക് നല്‍കി കഴിഞ്ഞതായി മന്ത്രാലയം അറിയിച്ചു.

പഠന സമയങ്ങളിലും, പഠ്യേതര പ്രവര്‍ത്തനങ്ങളുടെ സമയങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സാമൂഹിക അകലം പാലിക്കുന്നത് നിര്‍ബന്ധമല്ലെന്ന് ഈ ഉത്തരവില്‍ വ്യക്തമാക്കുന്നു.അതേസമയം, വിദ്യാര്‍ത്ഥികളെ വിവിധ സംഘങ്ങളാക്കി തിരിച്ച്‌ കൊണ്ട് ക്ലാസുകളിലേക്ക് പ്രവേശനം അനുവദിച്ചിരുന്ന രീതിയും ഒഴിവാക്കാന്‍ തീരുമാനിച്ചു. വിദ്യാലയങ്ങളില്‍ മൂന്നാം സെമസ്റ്റര്‍ ആരംഭിക്കുന്നത് മുതല്‍ ഈ തീരുമാനം നടപ്പിലാക്കുമെന്ന് അധികൃതര്‍ വിശദമാക്കി.

Related Articles

Back to top button