InternationalLatest

വി.​പി.​എ​ന്‍ ഉ​പ​യോ​ഗി​ച്ചാ​ല്‍ കര്‍ശന നടപടി

“Manju”

യു.​എ.​ഇ​യി​ല്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ വി.​പി.​എ​ന്‍ ഉ​പ​യോ​ഗി​ച്ചാ​ല്‍ കര്‍ശന നടപടി. ടെ​ലി​കോം ഡി​ജി​റ്റ​ല്‍ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി മു​ന്നോ​ട്ടു​വെ​ച്ച നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ വി.​പി.​എ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​മാ​യി ക​ണ​ക്കാ​ക്കും.

യു.​എ.​ഇ​യി​ല്‍ ബാ​ങ്കു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​ണ് വി.​പി.​എ​ന്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​മ​തി​യു​ള്ള​ത്.
അ​ത് സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​ഭ്യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നു മാ​ത്ര​മാ​ണ്. സ​ര്‍​ക്കാ​ര്‍ നി​രോ​ധി​ച്ച വെ​ബ് സൈറ്റു​ക​ളി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നും മ​റ്റ് ക്രി​മി​ന​ല്‍ ന​ട​പ​ടി​ക​ള്‍​ക്കു​മാ​യി വി.​പി.​എ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ക​ടു​ത്ത കു​റ്റ​കൃ​ത്യ​മാ​യി ക​ണ​ക്കാ​ക്കും. ഗ​ള്‍​ഫി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി.​പി.​എ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ രാ​ജ്യ​മാ​ണ് യു.​എ.​ഇ. ഒ​ന്നാം​സ്ഥാ​നം ഖ​ത്ത​റി​നാ​ണ്.

Related Articles

Back to top button