IndiaLatest

പ്രതികരിച്ച്‌ ഗവര്‍ണര്‍

“Manju”

തിരുവനന്തപുരം: ഹിജാബ് ഹര്‍ജികള്‍ തള്ളിക്കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവില്‍ പ്രതികരണവുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.ഹൈക്കോടതിയുടെ ഉത്തരവിനെ സ്വാഗതം ചെയ്യുന്നു എന്നാണ് ഗവര്‍ണര്‍ പ്രതികരിച്ചത്.

മുസ്ലിം പെണ്‍കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടു വരാന്‍ കഴിയുന്ന അവസരമാണ് ഇത്. രാജ്യത്തിന്റെ പുരോഗതിയില്‍ മറ്റു കുട്ടികളെപ്പോലെ മുസ്‌ലിം പെണ്‍കുട്ടികള്‍ക്കും സംഭാവന നല്‍കാന്‍ സാധിക്കും എന്നും ഗവര്‍ണര്‍ വ്യക്തമാക്കി.വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് അനിവാര്യമല്ലെന്ന ഹൈക്കോടതിയുടെ വിധിക്ക് പിന്നാലെയാണ് കേരള ഗവര്‍ണര്‍ പ്രതികരിച്ച്‌ രംഗത്തെത്തിയത്. അതേസമയം ഇതിന് മുന്‍പും ഗവര്‍ണര്‍ ഇതേ വിഷയത്തില്‍ പ്രതികരിച്ചിരുന്നു.

Related Articles

Back to top button