IndiaLatest

ബി.ജെ.പിയില്‍ കുടുംബാധിപത്യം അനുവദിക്കില്ലെന്ന് മോദി

“Manju”

ന്യൂഡല്‍ഹി: ബി.ജെ.പി കുടുംബ രാഷ്ട്രീയത്തിന് എതിരാണെന്ന് അടിവരയിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി പാര്‍ലമെന്ററി യോഗത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ചില പാര്‍ട്ടി എം.പിമാരുടെ മക്കള്‍ക്ക് ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ അതിനു കാരണം താനാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
നാല് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കൈവരിച്ച വിജയത്തില്‍ മോദിയെയും ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയെയും യോഗം അനുമോദിച്ചു. നിര്‍ണായകമായ അഞ്ച് സംസ്ഥാനങ്ങളില്‍ അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍, ഉത്തര്‍പ്രദേശ് ഉള്‍പ്പടെ നാലിടത്ത് അധികാരം നിലനിര്‍ത്താന്‍ ബി.ജെ.പിയ്ക്കായി.

Related Articles

Back to top button