KeralaLatest

ഏഴ് കോടി രൂപ വാഗ്ദാനം ചെയ്തിട്ടും വിറ്റില്ല; ഒടുവില്‍ വയോധികയുടെ വീടിന് ചുറ്റും മാള്‍ ഉയര്‍ന്നു

“Manju”

പലര്‍ക്കും തങ്ങളുടെ വീടിനോട് (House) വളരെ വൈകാരികമായ ബന്ധമായിരിക്കും ഉണ്ടാവുക. അത്തരക്കാര്‍ക്ക് വീട് വിട്ട് പോകേണ്ടി വരുന്ന അവസ്ഥ വളരെ ബുദ്ധിമുട്ട് നിറഞ്ഞതാകും. അത്തരത്തില്‍ വീടിനോട് വലിയ അടുപ്പം പുലര്‍ത്തുകയും എന്തൊക്കെ സംഭവിച്ചാലും വീട് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിക്കുകയും ചെയ്ത ഏഴ് കോടി രൂപ വാഗ്ദാനം ചെയ്തിട്ടും വിറ്റില്ല; ഒടുവില്‍ വയോധികയുടെ വീടിന് ചുറ്റും മാള്‍ ഉയര്‍ന്നുഎന്ന ഡിസ്നിയുടെ ചലച്ചിത്രത്തില്‍ കാണിക്കുന്നത് ഇവരുടെ വീടും അതിന്റെ പശ്ചാത്തലവുമാണ്.

ആ വീട് സ്ഥിതി ചെയ്യുന്ന സ്ഥലം അതിന്റെ ഉടമകള്‍ക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. ആ സ്ഥലത്ത് ഒരു മാള്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിച്ച ബില്‍ഡര്‍ ഏഴ് കോടി രൂപ വരെ നഷ്ടപരിഹാരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടും എഡിത്ത് മെയ്‌സ്ഫീല്‍ഡ് എന്ന സ്ത്രീ തന്റെ സ്വപ്നഭവനം വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. 2006ല്‍ ഈ സംഭവം നടക്കുമ്ബോള്‍ എഡിത്ത് മെയ്‌സ്ഫീല്‍ഡിന് 84 വയസ്സായിരുന്നു പ്രായം.

സ്വന്തം വീട്ടില്‍ നിന്ന് മാറില്ലെന്ന് ഉറച്ച തീരുമാനമെടുത്ത എഡിത്ത് തന്റെ വീട് വാങ്ങാന്‍ വന്ന നിര്‍മ്മാതാക്കളുടെ കയ്യില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ വാഗ്ദാനം ആണ് നിരസിച്ചതെന്ന് ലാഡ്ബൈബിള്‍ റിപ്പോര്‍ട്ട് ചെയ്തു. ദി സിയാറ്റില്‍ ടൈംസ് റിപ്പോര്‍ട്ട് പ്രകാരം, എഡിത് 1952ല്‍ 3,750 ഡോളറിനാണ് ആ വീട് വാങ്ങിയത്. അവിടെ അമ്മയായ ആലീസിനൊപ്പമാണ് എഡിത്ത് താമസിച്ചിരുന്നത്. 1,050 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ചെറിയ വീട് ഇന്ന് അഞ്ച് നില സമുച്ചയത്താല്‍ ചുറ്റപ്പെട്ട നിലയിലാണ് ഉള്ളത്. കാരണം മാളിന്റെ നിര്‍മാതാക്കള്‍ എഡിത്തിന്റെ വാശിയെ തുടര്‍ന്ന് ആ വീടിന് ചുറ്റും മാള്‍ നിര്‍മ്മിക്കാന്‍ നിര്‍ബന്ധിതരായി.

Related Articles

Back to top button