InternationalLatest

ഇമ്രാന് അധികാരവും നഷ്ടമാകുന്നു;കൈയൊഴിഞ്ഞ് ഭരണ കക്ഷിയും

“Manju”

കറാച്ചി: പാക് പ്രധാനമന്ത്രി പദത്തില്‍ ഇമ്രാന്‍ഖാന്റെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞെന്ന് റിപ്പോര്‍ട്ട്. ഭരണകക്ഷിയില്‍ നിന്നുള്ള അംഗങ്ങള്‍ തന്നെ പിന്തുണ പിന്‍വലിച്ചതോടെയാണ് സര്‍ക്കാര്‍ വീഴുമെന്ന അവസ്ഥയിലായത്. ഇപ്പോഴത്തെ നിലവച്ചുനോക്കിയാല്‍ ഈ മാസം അവസാനം നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ഇമ്രാന്‍ പരാജയപ്പെടും എന്നത് ഏറക്കുറെ ഉറപ്പാണ്.

സഖ്യകക്ഷികളില്‍ പലരും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചുകഴിഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് പ്രതിപക്ഷം പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ഇമ്രാന്റെ പാര്‍ട്ടിക്ക് അധോസഭയില്‍ 155 സീറ്റുകളാണ് ഉള്ളത്. അധികാരത്തിന് 172 സീറ്റുകളാണ് വേണ്ടത്. സഖ്യ കക്ഷികളുടെയും വിമതരുടെയും സഹായത്തോടെയാണ് അധികാരം നിലനിറുത്തിയിരുന്നത്.

പാകിസ്ഥാന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു പ്രധാനമന്ത്രിയും കാലാവധി പൂര്‍ത്തിയാക്കിയിട്ടിലല്ല. ആ ‘ശനി’ ഇമ്രാനെയും വിട്ടൊഴിയില്ലെന്ന് ഏറക്കുറെ വ്യക്തമായിരിക്കുകയാണ്. പാകിസ്ഥാന്‍ ചരിത്രത്തിലില്ലാത്ത വിധത്തിലുള്ള പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്കുപോലും പണമില്ലാത്ത അവസ്ഥയിലാണ്. നേരത്തേ ഇരുകൈയും നീട്ടി സഹായിച്ചിരുന്ന ഗള്‍ഫ് രാജ്യങ്ങള്‍ ഇപ്പോള്‍ പാകിസ്ഥാനെ കാര്യമായി ഗൗനിക്കുന്നില്ല.

ചൈനയോടും റഷ്യയോടും അടുപ്പംകൂടി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. റഷ്യ യുക്രെയിനെതിരെ യുദ്ധം തുടങ്ങിയ ദിവസം മോസ്കോയില്‍ സന്ദര്‍ശനത്തിനെത്തിയ ഇമ്രാനെതിരെ കടുത്ത വിമര്‍ശനമാണ് രാജ്യത്തുനിന്നുണ്ടായത്. ഒടുവില്‍ ഒന്നും നടക്കാതെ തിരിച്ചുവരേണ്ടിവന്നു. അസമയത്തുള്ള സന്ദര്‍ശനത്തോടെ രാജ്യാന്തര തലത്തില്‍ പാകിസ്ഥാന് മോശം ഇമേജ് ഉണ്ടാക്കിയെന്നായിരുന്നു പ്രധാന വിമര്‍ശനമായി ഉയരുന്നത്.

Related Articles

Back to top button