IndiaLatest

കൃഷി നശിപ്പിച്ച്‌ കര്‍ഷകന്‍

“Manju”

ചെന്നൈ: വിളയ്ക്ക് ന്യായമായ വില കിട്ടാത്ത രോഷത്തില്‍ നാല് ഏക്കറിലെ തക്കാളി കൃഷി കര്‍ഷകന്‍ നശിപ്പിച്ചു.തമിഴ്‌നാട് അല്ലളപുരത്തുള്ള ശിവകുമാര്‍ എന്ന കര്‍ഷകനാണ് കടുംകൈ ചെയ്യേണ്ടി വന്നത്. വിത്ത് പാകാനും വളമിടാനും കായ്കള്‍ പറിച്ചെടുക്കാനും തൊഴിലാളികള്‍ക്ക് കൂലി നല്‍കാനും തുടര്‍ന്ന് ചരക്ക് വാഹനത്തില്‍ കയറ്റാനുമടക്കം ഒന്നരലക്ഷത്തോളം രൂപയാണ് ചെലവഴിച്ചതെന്ന് ശിവകുമാര്‍ പറഞ്ഞു. എന്നാല്‍ കിലോക്ക് അഞ്ച് രൂപ എന്ന നിരക്കിലാണ് തക്കാളി വില്‍ക്കാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം പറയുന്നു. തന്റെ കയ്യില്‍ നിന്ന് കൂടുതല്‍ പണം ചെലവഴിക്കേണ്ട അവസ്ഥയാണെന്നും ശിവകുമാര്‍ പരാതിപ്പെടുന്നു. സര്‍ക്കാര്‍ ഇടപെട്ട് കിലോക്ക് 15 രൂപയെങ്കിലും സംഭരിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ തന്നെപ്പോലുള്ള കര്‍ഷകര്‍ക്ക് നിലനില്‍ക്കാനാകുകയുള്ളൂ എന്നും കര്‍ഷകന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം കൃഷിമന്ത്രി എം.ആര്‍.കെ പനീര്‍ശെല്‍വന്‍ കാര്‍ഷിക ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് ഈ സംഭവം നടന്നിരിക്കുന്നത്.

Related Articles

Back to top button