KeralaLatest

ടാങ്കര്‍ ലോറി സമരം ;ഇന്ധനക്ഷാമത്തിന് സാധ്യത

“Manju”

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിതരണം ഇന്ന് ഭാഗികമായി തടസപ്പെടും. പെട്രോളിയം കമ്പനികളായ ബിപിസിഎല്‍, എച്ച്‌പിസിഎല്‍ എന്നീ സ്ഥാപനങ്ങളിലെ ലോറികള്‍ അനിശ്ചിതകാല സമരം തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണിത്. 600 ഓളം ലോറികളാണ് ഇന്ധന വിതരണം നടത്താതെ പണിമുടക്കില്‍ പങ്കെടുക്കുന്നത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഇന്ധന വിതരണം നടത്തുന്നതിനാല്‍ സമരം പൊതുജനത്തെ ബാധിക്കില്ല. 13 ശതമാനം സര്‍വീസ് ടാക്‌സ് നല്‍കാന്‍ നിര്‍ബന്ധിതരായ സാഹചര്യത്തിലാണ് തീരുമാനമെന്ന് പെട്രോളിയം പ്രൊഡക്‌ട്‌സ് ട്രാന്‍സ്‌പോര്‍ടേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വ്യക്തമാക്കി.കരാര്‍ പ്രകാരം എണ്ണ കമ്പനികളാണ് സര്‍വീസ് ടാക്‌സ് നല്‍കേണ്ടതെന്നാണ് സംഘടനയുടെ വാദം. സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നാണ് അസോസിയേഷന്റെയും ലോറി ഉടമകളുടെയും നിലപാട്.

Related Articles

Back to top button